They said, "O our people, indeed we have heard a [recited] Book revealed after Moses confirming what was before it which guides to the truth and to a straight path. (Al-Ahqaf [46] : 30)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ അറിയിച്ചു: ''ഞങ്ങളുടെ സമുദായമേ, ഞങ്ങള്‍ ഒരു വേദഗ്രന്ഥം കേട്ടു. അത് മൂസാക്കുശേഷം അവതീര്‍ണമായതാണ്. മുമ്പുണ്ടായിരുന്ന വേദങ്ങളെ ശരിവെക്കുന്നതും. അത് സത്യത്തിലേക്ക് വഴിനയിക്കുന്നു. നേര്‍വഴിയിലേക്കും. (അല്‍അഹ്ഖാഫ് [46] : 30)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ പറഞ്ഞു: ഞങ്ങളുടെ സമൂഹമേ, തീര്‍ച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും, അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴി കാട്ടുന്നു.
2 Mokhtasar Malayalam
അവർ തങ്ങളുടെ സമൂഹത്തോട് പറഞ്ഞു: ഞങ്ങളുടെ സമൂഹമേ! മൂസക്ക് ശേഷം, മുൻപ് അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്ന, ഒരു ഗ്രന്ഥം ഞങ്ങൾ കേട്ടിരിക്കുന്നു. അത് സത്യത്തിലേക്ക് വഴികാട്ടുകയും, നേരായമാർഗത്തിലേക്ക് - ഇസ്ലാമിലേക്ക് - വഴിനയിക്കുകയും ചെയ്യുന്നു.