Indeed, those who disbelieved and averted [people] from the path of Allah and opposed the Messenger after guidance had become clear to them – never will they harm Allah at all, and He will render worthless their deeds. (Muhammad [47] : 32)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നേര്‍വഴി വ്യക്തമായ ശേഷം സത്യത്തെ തള്ളിപ്പറയുകയും ദൈവമാര്‍ഗത്തില്‍നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുകയും ദൈവദൂതനോട് പോര് കാണിക്കുകയും ചെയ്തവരോ, അവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുന്നില്ല. എന്നാല്‍ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കുന്നതാണ്. (മുഹമ്മദ് [47] : 32)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും, തങ്ങള്‍ക്ക് സന്മാര്ഗം വ്യക്തമായി കഴിഞ്ഞതിനു ശേഷം റസൂലുമായി മാത്സര്യത്തില്‍ ഏര്‍പെടുകയും ചെയ്തവരാരോ തീര്‍ച്ചയായും അവര്‍ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയെ അവന് അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിക്കളയുകയും ചെയ്യും.
2 Mokhtasar Malayalam
തീർച്ചയായും അല്ലാഹുവിലും അവൻ്റെ ദൂതനിലും അവിശ്വസിക്കുകയും, അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൽ നിന്ന് സ്വദേഹങ്ങളെയും മറ്റുള്ള ജനങ്ങളെയും തടയുകയും, (മുഹമ്മദ് നബി -ﷺ-) അല്ലാഹുവിൽ നിന്നുള്ള നബിയാണെന്ന് ബോധ്യമായ ശേഷവും അവിടുത്തോട് എതിരാവുകയും ശത്രുത പുലർത്തുകയും ചെയ്യുന്നവർ; അവർ അല്ലാഹുവിന് ഒരു ഉപദ്രവവും വരുത്തുകയില്ല. സ്വദേഹങ്ങളോട് മാത്രമാണ് അവർ ഉപദ്രവം ചെയ്യുന്നത്. അല്ലാഹു അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാക്കുന്നതുമാണ്.