Certainly was Allah pleased with the believers when they pledged allegiance to you, [O Muhammad], under the tree, and He knew what was in their hearts, so He sent down tranquility upon them and rewarded them with an imminent conquest (Al-Fath [48] : 18)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മരച്ചുവട്ടില്‍വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്ത വേളയില്‍ ഉറപ്പായും അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അപ്പോള്‍ അവരുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെ അവന് അവര്‍ക്ക് മനസ്സമാധാനമേകി. ആസന്നമായ വിജയം വഴി പ്രതിഫലം നല്‍കുകയും ചെയ്തു. (അല്‍ഫത്ഹ് [48] : 18)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആ മരത്തിന്റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന് അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു.
2 Mokhtasar Malayalam
(ഇസ്ലാമിൽ) വിശ്വസിച്ച (സ്വഹാബികൾ) ആ മരത്തിന് താഴെ വെച്ച് നീയുമായി 'ബൈഅത്തു രിദ്വ്വാൻ' ഉടമ്പടിയിൽ ഏർപ്പെടുന്ന വേളയിൽ അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ള വിശ്വാസവും നിഷ്കളങ്കതയും സത്യസന്ധതയും അവൻ അറിഞ്ഞിരിക്കുന്നു. അപ്പോൾ അവരുടെ ഹൃദയങ്ങളിലേക്ക് അവൻ മനശാന്തി ഇറക്കി നൽകി. മക്കയിൽ പ്രവേശിക്കാൻ സാധിക്കാതെ മടങ്ങേണ്ടി വന്നതിന് പകരമായി, സമീപസ്ഥമായ ഒരു വിജയം -ഖൈബറിലെ വിജയം- അവർക്കവൻ പ്രതിഫലമായി നൽകുകയും ചെയ്തു.