And [remember] when I inspired to the disciples, "Believe in Me and in My messenger [i.e., Jesus]." They said, "We have believed, so bear witness that indeed we are Muslims [in submission to Allah]." (Al-Ma'idah [5] : 111)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നിലും എന്റെ ദൂതനിലും വിശ്വസിക്കണമെന്ന് ഞാന്‍ ഹവാരികള്‍ക്ക് നിര്‍ദേശം നല്കി. അവര്‍ പറഞ്ഞു: ''ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെന്ന് നീ സാക്ഷ്യം വഹിക്കുക.'' (അല്‍മാഇദ [5] : 111)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ എന്നിലും എന്റെ ദൂതനിലും വിശ്വസിക്കൂ' എന്ന് ഞാന്‍ ഹവാരികള്‍ക്ക്[1] ബോധനം നല്കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക.
[1] ഈസാ നബി(عليه السلام)യുടെ ഉത്തമ ശിഷ്യന്മാരാണ് ഹവാരികള്‍.
2 Mokhtasar Malayalam
നിനക്ക് ചില സഹായികളെ നാം എളുപ്പമാക്കി തന്നു എന്നതും നിൻ്റെ മേലുള്ള എൻ്റെ അനുഗ്രഹത്തിൽ പെട്ടതാകുന്നു എന്ന് നീ ഓർക്കുക. എന്നിലും (എൻ്റെ ദൂതനായ) നിന്നിലും വിശ്വസിക്കൂ എന്ന് ഹവാരികൾക്ക് നാം ബോധനം നൽകിയ വേളയിലാകുന്നു അത്. അവർ (ആ കൽപ്പനക്ക്) കീഴൊതുങ്ങുകയും, അതിന് ഉത്തരം നൽകുകയും ചെയ്തു. അവർ പറഞ്ഞു: ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ മുസ്ലിംകളാണെന്നും, നിനക്ക് കീഴൊതുങ്ങിയവരാണെന്നും നീ സാക്ഷ്യം വഹിക്കേണമേ!