They said, "We wish to eat from it and let our hearts be reassured and know that you have been truthful to us and be among its witnesses." (Al-Ma'idah [5] : 113)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ പറഞ്ഞു: ''ഞങ്ങള്‍ക്ക് അതില്‍നിന്ന് ആഹരിക്കണം. അങ്ങനെ ഞങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകണം. താങ്കള്‍ ഞങ്ങളോടു പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാകണം. ഞങ്ങള്‍ ഇതിനെല്ലാം നേരില്‍ സാക്ഷികളാവുകയും വേണം. ഇതിനൊക്കെയാണ് ഞങ്ങളിതാവശ്യപ്പെടുന്നത്.'' (അല്‍മാഇദ [5] : 113)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കതില്‍ നിന്ന് ഭക്ഷിക്കുവാനും, അങ്ങനെ ഞങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകുവാനും, താങ്കള്‍ ഞങ്ങളോട് പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാകുവാനും, ഞങ്ങള്‍ അതിന് ദൃക്സാക്ഷികളായിത്തീരുവാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
2 Mokhtasar Malayalam
ഹവാരികൾ ഈസയോട് പറഞ്ഞു: (അല്ലാഹു ആകാശത്ത് നിന്ന് ഇറക്കിനൽകുന്ന) ഈ ഭക്ഷണത്തളികയിൽ നിന്ന് ഭക്ഷിക്കുവാനും, അങ്ങനെ അല്ലാഹുവിൻ്റെ ശക്തിയുടെ പൂർണ്ണതയിൽ ഞങ്ങളുടെ മനസ്സുകൾക്ക് ശാന്തി ലഭിക്കാനും, താങ്കൾ അല്ലാഹുവിൻ്റെ ദൂതനാണെന്നും, അല്ലാഹുവിൽ നിന്ന് താങ്കൾ ഞങ്ങൾക്ക് കൊണ്ടുവന്നതിൽ താങ്കൾ സത്യസന്ധനാണെന്നും ഞങ്ങൾക്ക് ദൃഢബോധ്യം വരുന്നതിനുമാണ് ഞങ്ങൾ ഇത് ആവശ്യപ്പെടുന്നത്. ജനങ്ങളിൽ (ഈ അത്ഭുതസംഭവത്തിന്) സാക്ഷികളാകാത്തവരുടെ അടുക്കൽ ഇതിന് സാക്ഷ്യം വഹിക്കുവാനുമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.