Said Jesus, the son of Mary, "O Allah, our Lord, send down to us a table [spread with food] from the heaven to be for us a festival for the first of us and the last of us and a sign from You. And provide for us, and You are the best of providers." (Al-Ma'idah [5] : 114)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മര്‍യമിന്റെ മകന് ഈസാ പ്രാര്‍ഥിച്ചു: ''ഞങ്ങളുടെ നാഥനായ അല്ലാഹുവേ, മാനത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ! അതു ഞങ്ങളുടെ, ആദ്യക്കാര്‍ക്കും അവസാനക്കാര്‍ക്കും ഒരാഘോഷവും നിന്നില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കട്ടെ. ഞങ്ങള്‍ക്കു നീ അന്നം നല്‍കുക. അന്നം നല്കുന്നവരില് അത്യുത്തമന്‍ നീയല്ലോ.'' (അല്‍മാഇദ [5] : 114)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മര്‍യമിന്റെ മകനായ ഈസാ പറഞ്ഞു: 'ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക്, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും, അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്കുന്നവരില് ഏറ്റവും ഉത്തമനാണല്ലോ.'
2 Mokhtasar Malayalam
ഈസാ -عَلَيْهِ السَّلَامُ- അവരുടെ ആവശ്യത്തിന് സമ്മതമറിയിച്ചു. അദ്ദേഹം അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് മേൽ ഒരു ഭക്ഷണത്തളിക ഇറക്കേണമേ! അത് ഇറങ്ങുന്ന ദിവസം നിനക്കുള്ള നന്ദിയായി ഞങ്ങളിൽ ഇന്ന് ജീവിച്ചിരിക്കുന്നവരും ഇനി ഞങ്ങൾക്ക് ശേഷം വന്നെത്തുന്നവരും ആ ദിവസത്തെ പെരുന്നാൾ ദിനമായി സ്വീകരിക്കുകയും, (നീ ഇറക്കി നൽകുന്ന ഭക്ഷണത്തളിക) നിൻ്റെ ഏകത്വത്തിൻ്റെയും എൻ്റെ പ്രവാചകത്വത്തിൻ്റെയും അടയാളവും തെളിവുമായി മാറുകയും ചെയ്യും. നിന്നെ ആരാധിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ഉപജീവനം നീ ഞങ്ങൾക്ക് നൽകുകയും ചെയ്യേണമേ! ഞങ്ങളുടെ രക്ഷിതാവേ! നീ തന്നെയാണല്ലോ ഉപജീവനം നൽകുന്നവരിൽ ഏറ്റവും നല്ലവൻ.