Allah will say, "This is the Day when the truthful will benefit from their truthfulness." For them are gardens [in Paradise] beneath which rivers flow, wherein they will abide forever, Allah being pleased with them, and they with Him. That is the great attainment. (Al-Ma'idah [5] : 119)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു അറിയിക്കും: സത്യസന്ധന്മാര്ക്ക് തങ്ങളുടെ സത്യം ഉപകരിക്കും ദിനമാണിത്. അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അവരെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും സംതൃപ്തരാണ്. അതത്രെ അതി മഹത്തായ വിജയം! (അല്‍മാഇദ [5] : 119)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു പറയും: ഇത് സത്യവാന്മാര്ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ എന്നെന്നും നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം.
2 Mokhtasar Malayalam
അല്ലാഹു ഈസ -عَلَيْهِ السَّلَامُ- യോട് പറയും: സത്യസന്ധമായ ഉദ്ദേശങ്ങളും പ്രവർത്തനങ്ങളും വാക്കുകളുമുള്ളവർക്ക് അവരുടെ സത്യസന്ധത ഉപകാരപ്പെടുന്ന ദിനമാകുന്നു ഇത്. അവർക്ക് സ്വർഗത്തോപ്പുകളുണ്ട്; അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്ത് കൂടെ അരുവികളൊഴുകുന്നു. അവർ എന്നെന്നും അതിൽ വസിക്കുന്നവരായിരിക്കും. മരണം അവരെ പിടികൂടുകയില്ല. അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു; ഒരിക്കലും അവരോട് അവൻ കോപിക്കുകയില്ല. തങ്ങൾക്ക് ലഭിച്ച ശാശ്വതമായ അനുഗ്രഹങ്ങളാൽ അവനെ അവരും തൃപ്തിപ്പെട്ടിരിക്കുന്നു. ഈ പറയപ്പെട്ട പ്രതിഫലവും തൃപ്തിയും തന്നെയാകുന്നു മഹത്തരമായ വിജയം; ഒരു വിജയവും അതിനോട് കിടപിടിക്കുകയില്ല.