So for their breaking of the covenant We cursed them and made their hearts hardened. They distort words from their [proper] places [i.e., usages] and have forgotten a portion of that of which they were reminded. And you will still observe deceit among them, except a few of them. But pardon them and overlook [their misdeeds]. Indeed, Allah loves the doers of good. (Al-Ma'idah [5] : 13)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിന്നീട് അവരുടെ കരാര്‍ ലംഘനം കാരണമായി നാമവരെ ശപിച്ചു. അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെയ്തു. അവര്‍ വേദവാക്യങ്ങളില്‍ കൃത്രിമം കാണിക്കുന്നു. നാം നല്കിയ ഉദ്ബോധനങ്ങളില്‍ വലിയൊരു ഭാഗം മറക്കുകയും ചെയ്തു. അവരില്‍ അല്പം ചിലരൊഴിച്ച് ബാക്കിയുള്ളവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വഞ്ചന നീ കണ്ടുകൊണ്ടേയിരിക്കും. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരോടു വിട്ടുവീഴ്ച കാണിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടും; തീര്‍ച്ച. (അല്‍മാഇദ [5] : 13)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ അവര്‍ കരാര്‍ ലംഘിച്ചതിന്റെ ഫലമായി നാം അവരെ ശപിക്കുകയും, അവരുടെ ഹൃദയങ്ങളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന് അവര്‍ തെറ്റിക്കുന്നു.[1] അവര്‍ക്ക് ഉല്‍ബോധനം നല്കപ്പെട്ടതില് ഒരു ഭാഗം അവര്‍ മറന്നുകളയുകയും ചെയ്തു. അവര്‍ - അല്പം ചിലരൊഴികെ - നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന (മേലിലും) നീ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ അവര്‍ക്ക് നീ മാപ്പുനല്‍കുകയും അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. നല്ല നിലയില്‍ വര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടും.
[1] വേദവാക്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം നല്‍കുകയോ വാചകഘടനയില്‍ മാറ്റം വരുത്തുകയോ ചെയ്യുന്നു എന്നര്‍ത്ഥം.
2 Mokhtasar Malayalam
അവരിൽ നിന്ന് സ്വീകരിച്ച ആ കരാർ അവർ ലംഘിച്ചതിൻ്റെ ഫലമായി നമ്മുടെ കാരുണ്യത്തിൽ നിന്ന് അവരെ നാം ആട്ടിയകറ്റി. അവരുടെ ഹൃദയങ്ങളെ യാതൊരു നന്മയും എത്താത്ത, കഠിനവും പരുഷവുമായ ഹൃദയമാക്കി തീർത്തു. ആ ഹൃദയങ്ങൾക്ക് ഇനി ഒരു ഉപദേശവും ഉപകാരപ്പെടുകയില്ല. തങ്ങളുടെ ദേഹേഛകൾക്ക് അനുസരിച്ച് വാക്കുകൾ മാറ്റിമറിച്ചു കൊണ്ടും, ആശയാർത്ഥങ്ങൾ ദുർവ്യാഖ്യാനിച്ചു കൊണ്ടും അവർ (അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ) വാക്കുകളെ സ്ഥാനം തെറ്റിക്കുന്നു. അവർക്ക് നൽകപ്പെട്ട ഉൽബോധനത്തിൽ ചിലത് പ്രാവർത്തികമാക്കുന്നത് അവർ ഉപേക്ഷിക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോടും അവൻ്റെ വിശ്വാസികളായ ദൂതന്മാരോടുമുള്ള വഞ്ചന അവരിൽ നിന്ന് താങ്കൾക്ക് ഇനിയും ബോധ്യപ്പെട്ടു കൊണ്ടേയിരിക്കും. അവരിൽ വളരെ കുറച്ചു പേരൊഴികെ. ഈ കുറഞ്ഞയാളുകൾ അവർ സ്വീകരിച്ച കരാർ പൂർത്തീകരിച്ചിരിക്കുന്നു. അതിനാൽ അവർക്ക് താങ്കൾ വിട്ടുമാപ്പാക്കി നൽകുക. അവരെ താങ്കൾ ശിക്ഷിക്കരുത്. അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുക. തീർച്ചയായും അത് നന്മയിൽ പെട്ടതാണ്. അല്ലാഹു സൽകർമ്മികളെ ഇഷ്ടപ്പെടുന്നു.