And from those who say, "We are Christians" We took their covenant; but they forgot a portion of that of which they were reminded. So We caused among them animosity and hatred until the Day of Resurrection. And Allah is going to inform them about what they used to do. (Al-Ma'idah [5] : 14)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ അവരും തങ്ങള്‍ക്കു ലഭിച്ച ഉദ്ബോധനങ്ങളില്‍ വലിയൊരുഭാഗം മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ നാം ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ പരസ്പര വൈരവും വെറുപ്പും വളര്‍ത്തി. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ അറിയിക്കുന്നതാണ്. (അല്‍മാഇദ [5] : 14)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങുകയുണ്ടായി. എന്നിട്ട് അവര്‍ക്ക് ഉല്‍ബോധനം നല്കപ്പെട്ടതില് നിന്ന് ഒരു ഭാഗം അവര്‍ മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്.
2 Mokhtasar Malayalam
യഹൂദന്മാരിൽ നിന്ന് നാം ബലവത്തായ കരാർ സ്വീകരിച്ചതു പോലെതന്നെ 'ഞങ്ങൾ ഈസായുടെ അനുയായികളാണ്' എന്ന് പറഞ്ഞു കൊണ്ട് സ്വയം പരിശുദ്ധപ്പെടുത്തിയവരിൽ നിന്നും നാം കരാർ സ്വീകരിച്ചിട്ടുണ്ട്. അവർക്ക് മുൻപുള്ള യഹൂദർ ചെയ്തതു പോലെ, ഉൽബോധനം നൽകപ്പെട്ടതിൽ നിന്ന് ഒരു ഭാഗം പ്രാവർത്തികമാക്കുന്നത് അവരും ഉപേക്ഷിച്ചു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ വരെ അവർക്കിടയിൽ നാം കടുത്ത ഭിന്നതയും വെറുപ്പും ഇട്ടുനൽകി. അങ്ങനെ പരസ്പരം പോരടിക്കുകയും യുദ്ധം ചെയ്യുന്നവരുമായി അവർ മാറി. അവർ പരസ്പരം കുഫ്ർ (മതത്തിന് പുറത്താണെന്ന്) ആരോപിക്കുന്നു. അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെ കുറിച്ച് അല്ലാഹു അവരെ വഴിയെ അറിയിക്കുന്നതാണ്; അതിനെല്ലാമുള്ള പ്രതിഫലം അവനവർക്ക് നൽകുന്നതുമാണ്.