O People of the Scripture, there has come to you Our Messenger making clear to you much of what you used to conceal of the Scripture and overlooking much. There has come to you from Allah a light and a clear Book [i.e., the Quran] (Al-Ma'idah [5] : 15)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ വേദവും വന്നെത്തിയിരിക്കുന്നു. (അല്‍മാഇദ [5] : 15)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതന് (ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.
2 Mokhtasar Malayalam
തൗറാതിൻ്റെ വക്താക്കളായ യഹൂദരും, ഇഞ്ചീലിൻ്റെ വക്താക്കളായ നസ്വാറാക്കളും ഉൾക്കൊള്ളുന്ന വേദക്കാരുടെ സമൂഹമേ! നമ്മുടെ ദൂതനായ മുഹമ്മദ് നബി -ﷺ- നിങ്ങളിലേക്കിതാ വന്നിരിക്കുന്നു. നിങ്ങൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥത്തിൽ നിന്ന് നിങ്ങൾ മറച്ചു വെക്കാറുണ്ടായിരുന്ന ധാരാളം കാര്യങ്ങൾ അവിടുന്ന് നിങ്ങൾക്ക് വ്യക്തമാക്കി നൽകുന്നു. നിങ്ങൾ വഷളാവുക എന്നതല്ലാതെ പ്രത്യേകിച്ച് ഉപകാരമില്ലാത്ത ധാരാളം കാര്യങ്ങൾ അവിടുന്ന് വിട്ടുപൊറുത്തു തരികയും ചെയ്യുന്നു. നിങ്ങൾക്കിതാ ഖുർആൻ വന്നെത്തിയിരിക്കുന്നു; അല്ലാഹുവിൽ നിന്നുള്ള ഗ്രന്ഥവും, വെളിച്ചം അന്വേഷിക്കുന്നവർക്കുള്ള പ്രകാശവും, മനുഷ്യർക്ക് അവരുടെ ഐഹികവും പാരത്രികവുമായ സർവ്വ കാര്യങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥവുമത്രെ അത്.