But whoever repents after his wrongdoing and reforms, indeed, Allah will turn to him in forgiveness. Indeed, Allah is Forgiving and Merciful. (Al-Ma'idah [5] : 39)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ അതിക്രമം ചെയ്തശേഷം ആരെങ്കിലും പശ്ചാത്തപിക്കുകയും നന്നാവുകയും ചെയ്താല്‍ അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു. (അല്‍മാഇദ [5] : 39)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍, അക്രമം ചെയ്ത് പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ.
2 Mokhtasar Malayalam
ആരെങ്കിലും താൻ ചെയ്ത മോഷണത്തിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും, തൻ്റെ പ്രവർത്തനം നന്നാക്കുകയുമാണെങ്കിൽ തീർച്ചയായും അല്ലാഹു -തൻ്റെ ഔദാര്യത്താൽ- അവൻ്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. കാരണം അല്ലാഹു അവൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരുടെ തെറ്റുകൾ ഏറെ പൊറുത്തു നൽകുന്നവനും അവരോട് ഏറെ കരുണ ചൊരിയുന്നവനുമാകുന്നു. എന്നാൽ പശ്ചാത്തപിച്ചു എന്നത് കൊണ്ട് ഭരണാധികാരികളുടെ അടുക്കൽ കാര്യമെത്തിയാൽ അവരുടെ മേലുള്ള (ഭരണാധികാരികൾ സ്വീകരിക്കേണ്ട) ശിക്ഷാനടപടി ഇല്ലാതെയാവുകയില്ല.