O Messenger, let them not grieve you who hasten into disbelief of those who say, "We believe" with their mouths, but their hearts believe not, and from among the Jews. [They are] avid listeners to falsehood, listening to another people who have not come to you. They distort words beyond their [proper] places [i.e., usages], saying, "If you are given this, take it; but if you are not given it, then beware." But he for whom Allah intends fitnah – never will you possess [power to do] for him a thing against Allah. Those are the ones for whom Allah does not intend to purify their hearts. For them in this world is disgrace, and for them in the Hereafter is a great punishment. (Al-Ma'idah [5] : 41)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പ്രവാചകരേ, സത്യനിഷേധത്തില് കുതിച്ചു മുന്നേറുന്നവര്‍ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു'വെന്ന് വായകൊണ്ട് വാദിക്കുന്നവരാണ് അവര്‍. എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ വിശ്വസിച്ചിട്ടില്ല. യഹൂദരില്‍പെട്ടവരോ, അവര്‍ കള്ളത്തിന് കാതോര്‍ക്കുന്നവരാണ്. നിന്റെ അടുത്തുവരാത്ത മറ്റുള്ളവരുടെ വാക്കുകള്‍ക്ക് കാതുകൂര്‍പ്പിക്കുന്നവരും. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന് അവര്‍ മാറ്റിമറിക്കുന്നു. അവര്‍ പറയുന്നു: ''നിങ്ങള്‍ക്ക് ഈ നിയമമാണ് നല്കുന്നതെങ്കില് അതു സ്വീകരിക്കുക. അതല്ല നല്കുന്നതെങ്കില് നിരസിക്കുക.'' അല്ലാഹു ആരെയെങ്കിലും നാശത്തിലകപ്പെടുത്താനുദ്ദേശിച്ചാല്‍ അല്ലാഹുവില്‍ നിന്ന് അയാള്‍ക്ക് യാതൊന്നും നേടിക്കൊടുക്കാന്‍ നിനക്കാവില്ല. അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്‍ക്ക് ഇഹലോകത്ത് മാനക്കേടാണുണ്ടാവുക. പരലോകത്തോ കൊടിയ ശിക്ഷയും. (അല്‍മാഇദ [5] : 41)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഓ, റസൂലേ; സത്യനിഷേധത്തിലേക്ക് കുതിച്ചുചെല്ലുന്നവര്‍ (അവരുടെ പ്രവൃത്തി) നിനക്ക് ദുഃഖമുണ്ടാക്കാതിരിക്കട്ടെ. അവര്‍ മനസ്സില്‍ വിശ്വാസം കടക്കാതെ 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്ന് വായകൊണ്ട് പറയുന്നവരില്‍പെട്ടവരാകട്ടെ, യഹൂദമതക്കാരില്‍ പെട്ടവരാകട്ടെ, കള്ളം ചെവിയോര്‍ത്ത് കേള്‍ക്കുന്നവരും, നിന്റെ അടുത്ത് വരാത്ത മറ്റു ആളുകളുടെ വാക്കുകള്‍ ചെവിയോര്‍ത്തുകേള്‍ക്കുന്നവരുമാണവര്‍. വേദവാക്യങ്ങളെ അവയുടെ സന്ദര്‍ഭങ്ങളില്‍ നിന്നു അവര്‍ മാറ്റിക്കളയുന്നു. അവര്‍ പറയും: 'ഇതേ വിധി തന്നെയാണ് (നബിയുടെ പക്കല്‍ നിന്ന്) നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതെങ്കില്‍ അത് സ്വീകരിക്കുക. അതല്ല നല്‍കപ്പെടുന്നതെങ്കില്‍ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക.' വല്ലവന്നും നാശം വരുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം അവന്നു വേണ്ടി അല്ലാഹുവില്‍ നിന്ന് യാതൊന്നും നേടിയെടുക്കാന്‍ നിനക്ക് സാധിക്കുന്നതല്ല. അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്‍ക്ക് ഇഹലോകത്ത് അപമാനമാണുള്ളത്. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! താങ്കളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി (അല്ലാഹുവിലുള്ള) നിഷേധം അറിയിക്കുന്ന പ്രവർത്തനങ്ങൾ പ്രകടിപ്പിക്കുവാൻ പരിശ്രമിക്കുന്ന (ഇസ്ലാമിലുള്ള) വിശ്വാസം പുറത്തേക്ക് പ്രകടിപ്പിക്കുകയും നിഷേധം ഉള്ളിലൊളിപ്പിക്കുകയും ചെയ്യുന്ന കപടവിശ്വാസികൾ താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ. താങ്കളുടെ അടുക്കൽ നിന്ന് തിരിഞ്ഞു കളഞ്ഞു കൊണ്ട് താങ്കൾക്ക് അരികിലേക്ക് വരാത്ത, തങ്ങളിലെ നേതാക്കന്മാരുടെ കളവുകൾക്ക് ചെവിയോർക്കുകയും അത് സ്വീകരിക്കുകയും തങ്ങളുടെ തലവന്മാരെ അന്ധമായി അനുകരിക്കുകയും ചെയ്യുന്ന യഹൂദരും താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ. തൗറാത്തിലുള്ള അല്ലാഹുവിൻ്റെ സംസാരം തങ്ങളുടെ ദേഹേഛകൾക്ക് യോജിക്കുന്ന തരത്തിൽ അവർ മാറ്റിമറിക്കുന്നു. തങ്ങളുടെ അനുയായികളോട് അവർ പറയുന്നു: മുഹമ്മദിൻ്റെ വിധികൾ നിങ്ങളുടെ ദേഹേഛകളോട് യോജിച്ചാൽ നിങ്ങൾ അവനെ പിൻപറ്റുക. അതിന് എതിരായാൽ അവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. ജനങ്ങളിൽ ആരെയെങ്കിലും അല്ലാഹു വഴികേടിലാക്കാൻ ഉദ്ദേശിച്ചാൽ -അല്ലാഹുവിൻ്റെ റസൂലേ!- അവനിൽ നിന്ന് വഴികേടിനെ തടുക്കുകയും, അവനെ സത്യത്തിൻ്റെ വഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന ആരെയും താങ്കൾക്ക് കണ്ടെത്താൻ കഴിയില്ല. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവരായ യഹൂദരും നസ്വാറാക്കളും;ഹൃദയങ്ങൾ അല്ലാഹു കുഫ്റിൽ നിന്ന് ശുദ്ധീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്തവരാകുന്നു. അവർക്ക് ഇഹലോകത്ത് അപമാനവും നിന്ദ്യതയുമുണ്ട്. പരലോകത്താകട്ടെ; നരകശിക്ഷയാകുന്ന ഭീകരമായ ശിക്ഷ അവർക്കുണ്ട് താനും.