And We have revealed to you, [O Muhammad], the Book [i.e., the Quran] in truth, confirming that which preceded it of the Scripture and as a criterion over it. So judge between them by what Allah has revealed and do not follow their inclinations away from what has come to you of the truth. To each of you We prescribed a law and a method. Had Allah willed, He would have made you one nation [united in religion], but [He intended] to test you in what He has given you; so race to [all that is] good. To Allah is your return all together, and He will [then] inform you concerning that over which you used to differ. (Al-Ma'idah [5] : 48)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുന്‍വേദഗ്രന്ഥത്തില്‍ നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും. അതിനാല്‍ അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്പിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്‍മരീതിയും നിശ്ചയിച്ചു തന്നിട്ടുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെ ഒന്നാകെ ഒരൊറ്റ സമുദായമാക്കുമായിരുന്നു. അങ്ങനെ ചെയ്യാത്തത് നിങ്ങള്‍ക്ക് അവന് നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാനാണ്. അതിനാല്‍ മഹത്കൃത്യങ്ങളില്‍ മത്സരിച്ചു മുന്നേറുക. നിങ്ങളുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളുടെയെല്ലാം നിജസ്ഥിതി അപ്പോള്‍ അവന് നിങ്ങളെ അറിയിക്കുന്നതാണ്. (അല്‍മാഇദ [5] : 48)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്.[1] അതിനാല്‍ നീ അവര്‍ക്കിടയില്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന് ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്കിയിട്ടുള്ളതില് നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന് ഉദ്ദേശിക്കുന്നു.) അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവന് നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതാണ്.
[1] പൂര്‍വ്വ വേദങ്ങളുടെ യഥാര്‍ത്ഥ ഉളളടക്കം എന്താണെന്ന് വ്യക്തമാക്കിക്കൊണ്ടും, അവയില്‍ നടന്ന കൈകടത്തലുകള്‍ തുറന്നു കാട്ടിക്കൊണ്ടും ഖുര്‍ആന്‍ അവയെ കാത്തുരക്ഷിക്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൽ നിന്നുള്ളതാണെന്നതിൽ യാതൊരു സംശയമോ അവ്യക്തതയോ ഇല്ലാത്ത വിധം സത്യപ്രകാരം താങ്കൾക്ക് നാം ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നു. മുൻപ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതും, അവയെ സംരക്ഷിക്കുന്നതുമായാണ് (നാം അതിനെ അവതരിപ്പിച്ചിരിക്കുന്നത്). അവയിൽ ഖുർആനിനോട് യോജിക്കുന്നതെല്ലാം സത്യമാണ്. ഖുർആനിനോട് എതിരാകുന്നതെല്ലാം അസത്യവും. അതിനാൽ ഖുർആനിലൂടെ അല്ലാഹു താങ്കൾക്ക് മേൽ അവതരിപ്പിച്ചു തന്നത് കൊണ്ട് താങ്കൾ ജനങ്ങൾക്കിടയിൽ വിധി കൽപ്പിക്കുക. താങ്കൾക്ക് മേൽ അവതരിച്ചിട്ടുള്ള -യാതൊരു സംശയവുമില്ലാത്ത- സത്യം ഉപേക്ഷിച്ചു കൊണ്ട്, തങ്ങളുടെ ദേഹേഛകളെ പിൻപറ്റിയവരുടെ തോന്നിവാസങ്ങളെ നീ പിൻപറ്റരുത്. എല്ലാ സമൂഹത്തിനും കർമ്മശാസ്ത്ര നിയമങ്ങൾ ഉൾക്കൊള്ളുന്ന നിയമസംഹിതയും, അവർക്ക് വഴികണ്ടെത്താൻ സാധിക്കും വിധമുള്ള വ്യക്തമായ മാർഗവും നാം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. എല്ലാ (സമുദായങ്ങളുടെയും) നിയമസംഹിതകളും ഒരേ പോലെയാകണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അത് അപ്രകാരം ആക്കുമായിരുന്നു. എന്നാൽ അവൻ ഓരോ സമൂഹത്തിനും അവരവരുടെ നിയമസംഹിതകൾ നിശ്ചയിച്ചു നൽകിയിരിക്കുന്നു. എല്ലാവരെയും അതിലൂടെ പരീക്ഷിക്കുന്നതിന് വേണ്ടിയത്രെ അത്. അങ്ങനെ അനുസരണയുള്ളവനും ധിക്കാരിയും വേർതിരിയും. അതിനാൽ നന്മകൾ പ്രവർത്തിക്കുന്നതിനും തിന്മകൾ ഉപേക്ഷിക്കുന്നതിനും നിങ്ങൾ ധൃതികൂട്ടുക. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹുവിലേക്ക് മാത്രമാകുന്നു നിങ്ങളുടെ മടക്കം. നിങ്ങൾ അഭിപ്രായവ്യത്യാസത്തിലായിരുന്ന കാര്യത്തെ കുറിച്ച് അല്ലാഹു നിങ്ങളെ അറിയിക്കുന്നതാണ്. നിങ്ങൾ കാഴ്ച വെച്ച പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അവൻ നൽകുന്നതുമാണ്.