അവന്റെ (അവരുടെ) മേല്‍ അവന് കോപിക്കുകയും ചെയ്തിരിക്കുന്നു
wajaʿala min'humu
وَجَعَلَ مِنْهُمُ
and made of them
അവരില്‍ നിന്നും അവന് ആക്കുക (ഉണ്ടാക്കുക)യും ചെയ്തു
l-qiradata
ٱلْقِرَدَةَ
[the] apes
കുരങ്ങുകളെ
wal-khanāzīra
وَٱلْخَنَازِيرَ
and [the] swines
പന്നികളെയും
waʿabada
وَعَبَدَ
and (who) worshipped
അവന് (അവര്‍) ആരാധിക്കുകയും ചെയ്തിരിക്കുന്നു
l-ṭāghūta
ٱلطَّٰغُوتَۚ
the false deities
ദുര്‍മൂര്‍ത്തിയെ
ulāika
أُو۟لَٰٓئِكَ
Those
അക്കുട്ടര്‍
sharrun
شَرٌّ
(are) worse
(കൂടുതല്‍-ഏറ്റം) മോശമാണ്
makānan
مَّكَانًا
(in) position
സ്ഥാനം, സ്ഥാനത്താല്‍
wa-aḍallu
وَأَضَلُّ
and farthest astray
അധികം പിഴച്ചവരാണ്
ʿan sawāi l-sabīli
عَن سَوَآءِ ٱلسَّبِيلِ
from (the) even way"
ശരിയായ മാര്‍ഗം വിട്ട്
Qul hal unabbi'ukum bisharrim min zaalika masoobatan 'indal laah; malla'ana hul laahu wa ghadiba 'alaihi wa ja'ala minhumul qiradata wal khanaazeera wa 'abadat Taaghoot; ulaaa'ika sharrum makaananw wa adallu 'an Sawaaa'is Sabeel (al-Māʾidah 5:60)
Say, "Shall I inform you of [what is] worse than that as penalty from Allah? [It is that of] those whom Allah has cursed and with whom He became angry and made of them apes and pigs and slaves of Taghut. Those are worse in position and further astray from the sound way." (Al-Ma'idah [5] : 60)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ചോദിക്കുക: അല്ലാഹുവിങ്കല്‍ അതിനെക്കാള്‍ ഹീനമായ പ്രതിഫലമുള്ളവരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? അല്ലാഹു ശപിച്ചവര്‍; അല്ലാഹു കോപിച്ചവര്‍; അല്ലാഹു കുരങ്ങന്മാരും പന്നികളുമാക്കിയവര്‍; വ്യാജ ദൈവങ്ങള്‍ക്ക് അടിപ്പെട്ടവര്‍- ഇവരൊക്കെയാണ് ഏറ്റം നീചമായ സ്ഥാനക്കാര്‍. നേര്‍വഴിയില്‍നിന്ന് തീര്‍ത്തും തെറ്റിപ്പോയവരും അവര്‍ തന്നെ. (അല്‍മാഇദ [5] : 60)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന് കോപിക്കുകയും ചെയ്തുവോ, ഏത് വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന് ഏറെ പിഴച്ചുപോയവരും.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ആക്ഷേപത്തിന് ഏറ്റവും അർഹതയുള്ളവർ ആരെന്നും, ഇവരെക്കാൾ (പരിഹാസികളായ ഈ വേദക്കാരെക്കാൾ) കടുത്ത ശിക്ഷ ലഭിക്കുന്നവരും ആരെന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! ഇവരുടെ മുൻഗാമികളാണത്. അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റുകയും, അവൻ്റെ കോപത്തിന് പാത്രീഭൂതരാവുകയും, അല്ലാഹു രൂപം മാറ്റിയ ശേഷം കുരങ്ങുകളും പന്നികളുമാക്കി തീർക്കുകയും ചെയ്തവർ. അല്ലാഹുവിന് പുറമെ ത്വാഗൂത്തിനെ ആരാധിക്കുന്നവരെയും അവൻ അവരിൽ നിന്ന് നിശ്ചയിച്ചു. ജനങ്ങൾ അല്ലാഹുവിനു പുറമെ, തന്നെ ആരാധിക്കുന്നു എന്നത് തൃപ്തിപ്പെടുന്നവരാണ് ത്വാഗൂത്തുകൾ. ഈ പറയപ്പെട്ട കൂട്ടരാണ് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ കൂടുതൽ മോശം സ്ഥിതിവിശേഷത്തിലുള്ളത്. നേരായ മാർഗത്തിൽ നിന്ന് ഏറ്റവും വഴിതെറ്റിയ പരിശ്രമത്തിലേർപ്പെട്ടിട്ടുള്ളതും അവർ തന്നെ.