മസീഹ് പറയുകയും ചെയ്തിരിക്കുന്നു, പറഞ്ഞിരിക്കുന്നു താനും
yābanī is'rāīla
يَٰبَنِىٓ إِسْرَٰٓءِيلَ
"O Children (of) Israel!
ഇസ്റാഈല്‍ സന്തതികളേ
uʿ'budū l-laha
ٱعْبُدُوا۟ ٱللَّهَ
Worship Allah
നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍
rabbī warabbakum
رَبِّى وَرَبَّكُمْۖ
my Lord and your Lord"
എന്റെ റബ്ബും നിങ്ങളുടെ റബ്ബുമായ
innahu
إِنَّهُۥ
Indeed, he
നിശ്ചയമായും അത് (കാര്യം)
man yush'rik
مَن يُشْرِكْ
who associates partners
ആര് പങ്കുചേര്‍ക്കുന്നുവോ
bil-lahi
بِٱللَّهِ
with Allah
അല്ലാഹുവില്‍
faqad ḥarrama
فَقَدْ حَرَّمَ
then surely (has) forbidden
എന്നാല്‍ തീര്‍ച്ചയായും നിഷിദ്ധമാക്കിയിരിക്കുന്നു
l-lahu
ٱللَّهُ
Allah
അല്ലാഹു
ʿalayhi
عَلَيْهِ
for him
അവന്റെ മേല്‍
l-janata
ٱلْجَنَّةَ
Paradise
സ്വര്‍ഗം
wamawāhu
وَمَأْوَىٰهُ
and his abode
അവന്റെ പ്രാപ്യസ്ഥാനം, സങ്കേതം
l-nāru
ٱلنَّارُۖ
(will be) the Fire
നരക(വു)മാകുന്നു
wamā lilẓẓālimīna
وَمَا لِلظَّٰلِمِينَ
And not for the wrongdoers
അക്രമികള്‍ക്കില്ലതാനും
min anṣārin
مِنْ أَنصَارٍ
of (any) helpers
സഹായികളായിട്ട് (ആരും)
Laqad kafaral lazeena qaalooo innal laaha Huwal maseehub nu Maryama wa qaalal Maseehu yaa Baneee Israaa'eela budul laaha Rabbee wa Rabbakum innnahoo many-yushrik ballaahi faqad harramal laahu 'alaihil jannata wa maa waahun Naaru wa maa lizzaalimeena min ansaar (al-Māʾidah 5:72)
They have certainly disbelieved who say, "Allah is the Messiah, the son of Mary" while the Messiah has said, "O Children of Israel, worship Allah, my Lord and your Lord." Indeed, he who associates others with Allah – Allah has forbidden him Paradise, and his refuge is the Fire. And there are not for the wrongdoers any helpers. (Al-Ma'idah [5] : 72)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മര്‍യമിന്റെ മകന് മസീഹ് ദൈവം തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: ''ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല.'' (അല്‍മാഇദ [5] : 72)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മര്‍യമിന്റെ മകന് മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; 'ഇസ്രായീല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്[1] സഹായികളായി ആരും തന്നെയില്ല' എന്നാണ്
[1] സൃഷ്ടികളില്‍ ആരെയെങ്കിലും ആരാധിക്കുക, അഥവാ ദിവ്യത്വത്തില്‍ അല്ലാഹുവോട് ആരെയെങ്കിലും പങ്കു ചേര്‍ക്കുക എന്നത് കടുത്ത അക്രമമാണെന്ന് അല്ലാഹു പറയുന്നു.
2 Mokhtasar Malayalam
മർയമിൻ്റെ മകൻ മസീഹ് ഈസാ തന്നെയാകുന്നു അല്ലാഹു എന്ന് പറഞ്ഞ നസ്വാറാക്കൾ (അല്ലാഹുവിനെ) നിഷേധിച്ചിരിക്കുന്നു. കാരണം അവർ അല്ലാഹുവല്ലാത്തവർക്ക് ആരാധ്യത നൽകിയിരിക്കുന്നു. എന്നാൽ ഈസായാകട്ടെ അവരോട് ഇപ്രകാരം പറഞ്ഞിട്ടുണ്ട് താനും: 'ഹേ ഇസ്രാഈൽ സന്തതികളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക! അവനാകുന്നു എൻ്റെയും നിങ്ങളുടെയും രക്ഷിതാവ്. അവൻ്റെ അടിമകളാണ് എന്നതിൽ നാമെല്ലാം തുല്ല്യരാണ്. അതിനാൽ ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ അവനിൽ പങ്കുചേർത്താൽ അല്ലാഹു അവന് സ്വർഗപ്രവേശനം എന്നെന്നേക്കുമായി നിഷിദ്ധമാക്കിയിരിക്കുന്നു. അവൻ്റെ വാസസങ്കേതം നരകമാകുന്നു. അല്ലാഹുവിങ്കൽ അവനൊരു സഹായിയോ സഹകാരിയോ ഇല്ല. അവനെ കാത്തിരിക്കുന്ന ആ ശിക്ഷയിൽ നിന്ന് അവനെ രക്ഷപ്പെടുത്താനും ആരുമില്ല.