Say, "O People of the Scripture, do not exceed limits in your religion beyond the truth and do not follow the inclinations of a people who had gone astray before and misled many and have strayed from the soundness of the way." (Al-Ma'idah [5] : 77)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യങ്ങളില്‍ അന്യായമായി അതിരുകവിയാതിരിക്കുക. നേരത്തെ പിഴച്ചുപോവുകയും വളരെ പേരെ പിഴപ്പിക്കുകയും നേര്‍വഴിയില്‍നിന്ന് തെന്നിമാറുകയും ചെയ്ത ജനത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്. (അല്‍മാഇദ [5] : 77)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്. മുമ്പേപിഴച്ച് പോകുകയും, ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! നസ്വാറാക്കളോട് താങ്കൾ പറയുക: പിൻപറ്റാൻ കൽപ്പിക്കപ്പെട്ട സത്യം (ഉപേക്ഷിച്ചു കൊണ്ട്) നിങ്ങളതിൽ അതിർവരമ്പുകൾ ലംഘിക്കരുത്. ആദരിക്കാൻ കൽപ്പിക്കപ്പെട്ടവരെ -ഉദാഹരണത്തിന് നബിമാർ- ആദരിക്കുന്നതിൽ നിങ്ങൾ അതിരുകവിയുകയുമരുത്. അങ്ങനെ മർയമിൻ്റെ മകൻ ഈസായുടെ കാര്യത്തിൽ നിങ്ങൾ പ്രവർത്തിച്ചതു പോലെ, അവർക്ക് ആരാധ്യതയുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുകയുമരുത്. ധാരാളം ജനങ്ങളെ വഴിപിഴപ്പിക്കുകയും, സത്യത്തിൽ നിന്ന് സ്വയം വഴിപിഴക്കുകയും ചെയ്ത, വഴികേടിൻ്റെ വക്താക്കളായ നിങ്ങളുടെ മുൻഗാമികളെ പിൻപറ്റുന്നത് കൊണ്ടാണ് അത് നിങ്ങൾക്ക് സംഭവിക്കുന്നത്.