You see many of them becoming allies of those who disbelieved [i.e., the polytheists]. How wretched is that which they have put forth for themselves in that Allah has become angry with them, and in the punishment they will abide eternally. (Al-Ma'idah [5] : 80)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവരിലേറെപേരും സത്യനിഷേധികളെ കൈകാര്യകര്ത്താക്കളാക്കുന്നത് നിനക്കു കാണാം. അവര്‍ തങ്ങള്‍ക്കായി തയ്യാര്‍ ചെയ്തുവച്ചത് വളരെ ചീത്ത തന്നെ. അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. അവര്‍ എക്കാലവും ശിക്ഷയനുഭവിക്കുന്നവരായിരിക്കും. (അല്‍മാഇദ [5] : 80)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവരിലധികപേരും സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നത് നിനക്ക് കാണാം. സ്വന്തത്തിനു വേണ്ടി അവര്‍ മുന്‍കൂട്ടി ഒരുക്കിവെച്ചിട്ടുള്ളത്[1] വളരെ ചീത്ത തന്നെ. (അതായത്) അല്ലാഹു അവരുടെ നേരെ കോപിച്ചിരിക്കുന്നു എന്നത്. ശിക്ഷയില്‍ അവര്‍ നിത്യവാസികളായിരിക്കുന്നതുമാണ്.
അല്ലാഹുവിൻ്റെ റസൂലേ! യഹൂദരിൽ പെട്ട നിഷേധികളായ ഇക്കൂട്ടരിൽ അധികപേരെയും (അല്ലാഹുവിനെ) നിഷേധിക്കുന്നവരെ സ്നേഹിക്കുന്നവരും അവരിലേക്ക് ചായുന്നവരുമായി താങ്കൾക്ക് കണ്ടെത്താൻ കഴിയും. എന്നാൽ അവർ താങ്കളോട് ശത്രുത പുലർത്തുകയും, അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കുന്നവരോട് ശത്രുത പുലർത്തുകയും ചെയ്യും. (അല്ലാഹുവിനെ) നിഷേധിച്ചവരുമായി ആത്മസ്നേഹം വെച്ചു പുലർത്തുക എന്ന അവരുടെ ഈ ചെയ്തി എത്ര മോശമായിരിക്കുന്നു. അല്ലാഹു അവരോട് ദേഷ്യപ്പെടാനും, അവരെ നരകത്തിൽ ശാശ്വതരായി പ്രവേശിപ്പിക്കാനുമുള്ള കാരണം അതാകുന്നു. അവരതിൽ നിന്ന് ഒരിക്കലും പുറത്തു വരുന്നതല്ല.