Skip to main content

لَيْسَ عَلَى الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ جُنَاحٌ فِيْمَا طَعِمُوْٓا اِذَا مَا اتَّقَوْا وَّاٰمَنُوْا وَعَمِلُوا الصّٰلِحٰتِ ثُمَّ اتَّقَوْا وَّاٰمَنُوْا ثُمَّ اتَّقَوْا وَّاَحْسَنُوْا ۗوَاللّٰهُ يُحِبُّ الْمُحْسِنِيْنَ ࣖ   ( المائدة: ٩٣ )

laysa
لَيْسَ
Not
ഇല്ല
ʿalā alladhīna
عَلَى ٱلَّذِينَ
on those who
യാതൊരുവരുടെ മേല്‍
āmanū
ءَامَنُوا۟
believe
വിശ്വസിച്ച
waʿamilū
وَعَمِلُوا۟
and do
പ്രവര്‍ത്തിക്കുകയും ചെയ്ത
l-ṣāliḥāti
ٱلصَّٰلِحَٰتِ
the good deeds
സല്‍കര്‍മങ്ങള്‍
junāḥun
جُنَاحٌ
any sin
കുറ്റം, തെറ്റ്
fīmā ṭaʿimū
فِيمَا طَعِمُوٓا۟
for what they ate
അവര്‍ ഭക്ഷിച്ചതില്‍
idhā mā ittaqaw
إِذَا مَا ٱتَّقَوا۟
when that they fear (Allah)
അവര്‍ സൂക്ഷിച്ചാല്‍
waāmanū
وَّءَامَنُوا۟
and they believe
അവര്‍ വിശ്വസിക്കുകയും
waʿamilū
وَعَمِلُوا۟
and they do
അവര്‍ പ്രവര്‍ത്തിക്കുകയും
l-ṣāliḥāti
ٱلصَّٰلِحَٰتِ
[the] good deeds
സല്‍ക്കര്‍മങ്ങളെ
thumma ittaqaw
ثُمَّ ٱتَّقَوا۟
then they fear (Allah)
പിന്നെയും അവര്‍ സൂക്ഷിച്ചു
waāmanū
وَّءَامَنُوا۟
and believe
അവര്‍ വിശ്വസിക്കുകയും ചെയ്തു
thumma ittaqaw
ثُمَّ ٱتَّقَوا۟
then they fear (Allah)
പിന്നെയും അവര്‍ സൂക്ഷിച്ചു
wa-aḥsanū
وَّأَحْسَنُوا۟ۗ
and do good
അവര്‍ നന്മ (സുകൃതം) പ്രവര്‍ത്തിക്കുകയും
wal-lahu
وَٱللَّهُ
and Allah
അല്ലാഹു, അല്ലാഹുവാകട്ടെ
yuḥibbu
يُحِبُّ
loves
സ്‌നേഹിക്കുന്നു, ഇഷ്ടപ്പെടുന്നു
l-muḥ'sinīna
ٱلْمُحْسِنِينَ
the good-doers
നന്മ (സുകൃതം) ചെയ്യുന്നവരെ

Laisa 'alal lazeena aamanoo wa 'amilus saalihaati junaahun feemaa ta'imooo izaa mat taqaw wa aamanoo wa 'amilus saalihaati summat taqaw wa aamanoo summat taqaw wa ahsanoo; wallaahu yuhibbul muhsineen (al-Māʾidah 5:93)

English Sahih:

There is not upon those who believe and do righteousness [any] blame concerning what they have eaten [in the past] if they [now] fear Allah and believe and do righteous deeds, and then fear Allah and believe, and then fear Allah and do good; and Allah loves the doers of good. (Al-Ma'idah [5] : 93)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ നേരത്തെ നിഷിദ്ധം ഭക്ഷിച്ചതിന്റെ പേരില്‍ കുറ്റമില്ല. എന്നാല്‍ അവര്‍ സൂക്ഷ്മത പാലിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും പിന്നെയും സൂക്ഷ്മത പാലിക്കുകയും സത്യവിശ്വാസികളാവുകയും വീണ്ടും തെറ്റ് പറ്റാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തുകയും നല്ലനിലയില്‍ വര്‍ത്തിക്കുകയും വേണം. തീര്‍ച്ചയായും നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. (അല്‍മാഇദ [5] : 93)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ (മുമ്പ്‌) കഴിച്ചു പോയതില്‍ കുറ്റമില്ല.[1] അവര്‍ (അല്ലാഹുവെ) സൂക്ഷിക്കുകയും വിശ്വസിക്കുകയും സല്‍പ്രവൃത്തികളില്‍ ഏര്‍പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍. പിന്നീടും അവർ സൂക്ഷ്മത പാലിക്കുകയും, വിശ്വാസത്തിലുറച്ചു നിൽക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ. അതിനു ശേഷവും അവര്‍ സൂക്ഷ്മത പാലിക്കുകയും, നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ സദ്‌വൃത്തരെ അല്ലാഹു ഇഷ്ടപ്പെടുന്നു.

[1] പടിപടിയായിട്ടാണ് ഇസ്‌ലാം മദ്യം നിരോധിച്ചത്. സമ്പൂര്‍ണമായി മദ്യം നിരോധിക്കുന്നതിനു മുമ്പ് ഖുര്‍ആന്‍ മദ്യത്തില്‍ അടങ്ങിയിട്ടുളള അധര്‍മത്തെപ്പറ്റി ഉണര്‍ത്തി. ലഹരിയോടെ നമസ്‌കരിക്കാന്‍ പോകുന്നത് നിരോധിച്ചു. "നിങ്ങള്‍ വിരമിക്കാന്‍ തയ്യാറുണ്ടോ" എന്ന വചനത്തിലൂടെയാണ് സമ്പൂര്‍ണനിരോധം ഏര്‍പ്പെടുത്തിയത്. നിരോധം വരുന്നതിനു മുമ്പ് മദ്യപിച്ചുപോയവര്‍ക്ക് കുറ്റബോധമുണ്ടാകേണ്ട കാര്യമില്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.