مَا زَاغَ الْبَصَرُ وَمَا طَغٰى ( النجم: ١٧ )
Maa zaaghal basaru wa maa taghaa (an-Najm 53:17)
English Sahih:
The sight [of the Prophet (^)] did not swerve, nor did it transgress [its limit]. (An-Najm [53] : 17)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അപ്പോള്‍ പ്രവാചകന്റെ ദൃഷ്ടി തെറ്റിപ്പോയില്ല. പരിധി ലംഘിച്ചുമില്ല. (അന്നജ്മ് [53] : 17)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
(നബിയുടെ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.[1]
[1] ആകാശാരോഹണ സമയത്ത് റസൂല്‍(ﷺ) കണ്ട ദൃശ്യങ്ങളെപ്പറ്റിയാണ് 13-18 കൂടിയുള്ള വചനങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നാണ് പ്രമുഖ വ്യാഖ്യാതാക്കളുടെ അഭിപ്രായം. മിഅ്‌റാജിനെ സംബന്ധിച്ച ഹദീസുകള്‍ അതിന് പിന്‍ബലം നല്കുന്നു. അല്ലാഹു കാണിച്ചുകൊടുത്ത കാര്യങ്ങള്‍ കണ്ടുമനസ്സിലാക്കുന്നതില്‍ നബി(ﷺ)ക്ക് തെറ്റുപറ്റുകയോ, വിലക്കപ്പെട്ട കാര്യങ്ങളിലേക്ക് അദ്ദേഹത്തിന്റെ ദൃഷ്ടി അതിക്രമിച്ചുപോവുകയോ ഉണ്ടായിട്ടില്ലെന്നത്രെ 17ാം വചനത്തിന്റെ വിവക്ഷ.