[This is] so that the People of the Scripture may know that they are not able [to obtain] anything from the bounty of Allah and that [all] bounty is in the hand of Allah; He gives it to whom He wills. And Allah is the possessor of great bounty. (Al-Hadid [57] : 29)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന് ഒന്നും തട്ടിയെടുക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും അനുഗ്രഹം അല്ലാഹുവിന്റെ കൈയിലാണെന്നും അത് താനുദ്ദേശിക്കുന്നവര്‍ക്ക് അവന് നല്‍കുമെന്നും, വേദവാഹകര്‍ അറിയുവാന്‍ വേണ്ടിയാണിത്. അല്ലാഹു അതിമഹത്തായ ഔദാര്യത്തിനുടമയാകുന്നു. (അല്‍ഹദീദ് [57] : 29)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് യാതൊന്നും അധീനപ്പെടുത്തുവാന്‍ തങ്ങള്‍ക്ക് കഴിവില്ലെന്നും തീര്‍ച്ചയായും അനുഗ്രഹം അല്ലാഹുവിന്റെ കയ്യിലാണെന്നും അത് അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് നല്‍കുമെന്നും വേദക്കാര്‍ അറിയാന്‍ വേണ്ടിയാണ് ഇത്. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.
2 Mokhtasar Malayalam
അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ! നാം ഒരുക്കി വെച്ചിരിക്കുന്ന, ഇരട്ടി പ്രതിഫലമെന്ന ഈ മഹത്തരമായ ഔദാര്യം നിങ്ങൾക്ക് നാം വിശദീകരിച്ചു തന്നിരിക്കുന്നത് മുൻവേദഗ്രന്ഥങ്ങൾ നൽകപ്പെട്ട യഹൂദരും നസ്വാറാക്കളും അല്ലാഹുവിൻ്റെ ഔദാര്യം അവർ ഉദ്ദേശിക്കുന്നവർക്ക് നൽകുകയും, ഉദ്ദേശിക്കുന്നവർക്ക് തടഞ്ഞു വെക്കുകയും ചെയ്യാൻ സാധിക്കില്ലെന്ന് മനസ്സിലാകുന്നതിന് വേണ്ടിയാണ്. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് തൻ്റെ ഔദാര്യം നൽകുമെന്നും, അതിൻ്റെ കൈകാര്യകർതൃത്വം അല്ലാഹുവിൻ്റെ പക്കൽ മാത്രമാണെന്ന് അവർ അറിയുന്നതിനും വേണ്ടി. അല്ലാഹു അവൻ ഉദ്ദേശിക്കുന്ന അവൻ്റെ ദാസന്മാർക്ക് മഹത്തായ ഔദാര്യം നൽകുന്നവനാകുന്നു.