നാം അവതരിപ്പിച്ചിട്ടുമുണ്ട്, ഇറക്കുകയും ചെയ്തിരിക്കുന്നു
āyātin
ءَايَٰتٍۭ
Verses
പല ലക്ഷ്യങ്ങളെ
bayyinātin
بَيِّنَٰتٍۚ
clear
സുവ്യക്തങ്ങളായ, തെളിവുകളായ
walil'kāfirīna
وَلِلْكَٰفِرِينَ
And for the disbelievers
അവിശ്വാസികള്‍ക്കുണ്ടുതാനും
ʿadhābun
عَذَابٌ
(is) a punishment
ശിക്ഷ
muhīnun
مُّهِينٌ
humiliating
നിന്ദിക്കുന്ന, നിന്ദ്യമായ
Innal lazeena yuhaaaddoonal laaha wa Rasoolahoo kubitoo kamaa kubital lazeena min qablihim; wa qad anzalnaaa aayaatim baiyinaat; wa lilkaa fireena 'azaabum muheen (al-Mujādilah 58:5)
Indeed, those who oppose Allah and His Messenger are abased as those before them were abased. And We have certainly sent down verses of clear evidence. And for the disbelievers is a humiliating punishment (Al-Mujadila [58] : 5)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ തങ്ങളുടെ മുന്‍ഗാമികള്‍ നിന്ദിക്കപ്പെട്ടപോലെ നിന്ദിതരാകും. നാം വ്യക്തമായ തെളിവുകള്‍ അവതരിപ്പിച്ചുകഴിഞ്ഞിരിക്കുന്നു; ഉറപ്പായും സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്. (അല്‍മുജാദല [58] : 5)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും അല്ലാഹുവെയും അവന്റെ ദൂതനെയും എതിര്‍ത്തു കൊണ്ടിരിക്കുന്നവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത് പോലെ വഷളാക്കപ്പെടുന്നതാണ്. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്.
2 Mokhtasar Malayalam
അല്ലാഹുവിനോടും റസൂലിനോടും ശത്രുത പുലർത്തുന്നവർ മുൻസമുദായങ്ങളിൽ അപ്രകാരം ചെയ്തവർക്ക് സംഭവിച്ചത് പോലെ അപമാനിക്കപ്പെടുകയും നിന്ദ്യരാക്കപ്പെടുകയും ചെയ്തിരിക്കുന്നു. സുവ്യക്തമായ ദൃഷ്ടാന്തങ്ങൾ നാം അവതരിപ്പിച്ചിരിക്കുന്നു; അല്ലാഹുവിനെയും അവൻ്റെ ദൂതനെയും അവൻ്റെ ദൃഷ്ടാന്തങ്ങളെയും നിഷേധിക്കുന്നവർക്ക് അപമാനകരമായ ശിക്ഷയുണ്ട്.