Wa ja'aloo lillaahi shurakaaa'al jinna wa khalaqa hum wa kharaqoo lahoo baneena wa banaatim bighairi 'ilm Subhaanahoo wa Ta'aalaa 'amma yasifoon (al-ʾAnʿām 6:100)
But they have attributed to Allah partners – the jinn, while He has created them – and have fabricated for Him sons and daughters without knowledge. Exalted is He and high above what they describe. (Al-An'am [6] : 100)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നിട്ടും അവര്‍ ജിന്നുകളെ അല്ലാഹുവിന്റെ പങ്കാളികളാക്കുന്നു. എന്നാല്‍ അവനാണ് ജിന്നുകളെ സൃഷ്ടിച്ചത്. ഒരു വിവരവുമില്ലാതെ അവരവന് പുത്രന്മാരെയും പുത്രിമാരെയും സങ്കല്പിക്കുന്നു. അവനാകട്ടെ അവരുടെ വിവരണങ്ങള്‍ക്കെല്ലാം അതീതനും പരിശുദ്ധനുമത്രെ. (അല്‍അന്‍ആം [6] : 100)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ ജിന്നുകളെ അല്ലാഹുവിന് പങ്കാളികളാക്കിയിരിക്കുന്നു. എന്നാല്‍ അവരെ അവന് സൃഷ്ടിച്ചതാണ്. ഒരു വിവരവും കൂടാതെ അവന്ന് പുത്രന്മാരെയും പുത്രിമാരെയും അവര്‍ ആരോപിച്ചുണ്ടാക്കിയിരിക്കുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്നു.
2 Mokhtasar Malayalam
ബഹുദൈവാരാധകർ ജിന്നുകളെ അല്ലാഹുവിനുള്ള ആരാധനയിൽ അവൻ്റെ പങ്കാളികളാക്കിയിരിക്കുന്നു. അവർ ഉപകാരവും ഉപദ്രവവും ഉടമപ്പെടുത്തുന്നുവെന്നാണ് അക്കൂട്ടർ വിശ്വസിക്കുന്നത്. എന്നാൽ അല്ലാഹുവാകുന്നു ജിന്നുകളെ സൃഷ്ടിച്ചത്; മറ്റാരുമല്ല അവയെ സൃഷ്ടിച്ചത്. അതിനാൽ അല്ലാഹുവാകുന്നു ആരാധിക്കപ്പെടാൻ ഏറ്റവും അർഹതയുള്ളവൻ. അവർ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് കള്ളം പറയുകയും ചെയ്തിരിക്കുന്നു; യഹൂദർ ഉസൈർ അല്ലാഹുവിൻ്റെ പുത്രനാണെന്നും, നസ്വാറാക്കൾ ഈസാ അല്ലാഹുവിൻ്റെ പുത്രനാണെന്നും, മുശ്രിക്കുകൾ മലക്കുകൾ അല്ലാഹുവിൻ്റെ പെൺമക്കളാണെന്നും കള്ളം കെട്ടിച്ചമച്ചിരിക്കുന്നു. അസത്യവാദികൾ അല്ലാഹുവിനെ വിശേഷിപ്പിക്കുന്നതിൽ നിന്ന് അവൻ പരിശുദ്ധനും മഹോന്നതനുമായിരിക്കുന്നു.