അവര്‍ തന്ത്രം പ്രവര്‍ത്തിക്കുവാന്‍ വേണ്ടി, ചതി പ്രയോഗിക്കുവാന്‍
fīhā
فِيهَاۖ
therein
അതില്‍
wamā yamkurūna
وَمَا يَمْكُرُونَ
And not they plot
അവര്‍ തന്ത്രം പ്രവര്‍ത്തിക്കുന്നുമില്ല
illā bi-anfusihim
إِلَّا بِأَنفُسِهِمْ
except against themselves
അവരുടെ സ്വന്തങ്ങളില്‍ (തങ്ങളോടുതന്നെ) അല്ലാതെ
wamā yashʿurūna
وَمَا يَشْعُرُونَ
and not they perceive
അവര്‍ അറിയുന്നില്ലതാനും, അവര്‍ക്കു ബോധം വരുന്നുമില്ല.
Wa kazaalika ja'alnaa fee kulli qaryatin akaabira mujrimeehaa liyamkuroo feehaa wa maa yamkuroona illaa bi anfusihim wa maa yash'uroon (al-ʾAnʿām 6:123)
And thus We have placed within every city the greatest of its criminals to conspire therein. But they conspire not except against themselves, and they perceive [it] not. (Al-An'am [6] : 123)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അപ്രകാരം തന്നെ എല്ലാ നാട്ടിലും കുതന്ത്രങ്ങള്‍ കുത്തിപ്പൊക്കാന്‍ അവിടങ്ങളിലെ കുറ്റവാളികളുടെ തലവന്മാരെ നാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് തങ്ങള്‍ക്കെതിരെ തന്നെയാണ്. എന്നാല്‍ അതേക്കുറിച്ച് അവരൊട്ടും ബോധവാന്മാരല്ല. (അല്‍അന്‍ആം [6] : 123)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതേപ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്മാരെ നാം ഏര്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് അവര്‍ക്കെതിരില്‍ തന്നെയാണ്.[1] അവര്‍ (അതിനെപ്പറ്റി) ബോധവാന്മാരാകുന്നില്ല
[1] ആരൊക്കെ കുതന്ത്രം നടത്തിയാലൂം അല്ലാഹുവിന് ഒരു നഷ്ടവും പറ്റാനില്ല. അവര്‍ക്കാണെങ്കിലോ കുതന്ത്രത്തിൻ്റെ ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്യും.
2 Mokhtasar Malayalam
മക്കയിലെ ബഹുദൈവാരാധകരിലെ തലവന്മാരിൽ നിന്ന് സംഭവിച്ചത് പോലെ, അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് തടസ്സം സൃഷ്ടിക്കുന്നതിനായി എല്ലാ നാട്ടിലും ചില നേതാക്കന്മാരെയും തലവന്മാരെയും നാം നിശ്ചയിച്ചിട്ടുണ്ട്. പിശാചിൻ്റെ മാർഗത്തിലേക്ക് ക്ഷണിക്കുന്നതിനും, അല്ലാഹുവിൻ്റെ ദൂതന്മാരെയും അവരുടെ അനുയായികളെയും നേരിടുന്നതിനും അവർ തങ്ങളുടെ കുതന്ത്രങ്ങളും ചതിയും പ്രയോഗിച്ചു കൊണ്ടേയിരിക്കും. യഥാർത്ഥത്തിൽ അവരുടെ കുതന്ത്രങ്ങളും ചതികളും അവർക്കെതിരെ തന്നെ തിരിയുന്നതാണ്. എന്നാൽ അവരുടെ അജ്ഞതയും ദേഹേഛകളോടുള്ള അനുസരണയും കാരണത്താൽ അവർക്കത് ബോധ്യപ്പെടുന്നില്ലെന്ന് മാത്രം.