"O company of jinn and mankind, did there not come to you messengers from among you, relating to you My verses and warning you of the meeting of this Day of yours?" They will say, "We bear witness against ourselves"; and the worldly life had deluded them, and they will bear witness against themselves that they were disbelievers. (Al-An'am [6] : 130)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്റെ പ്രമാണങ്ങള്‍ വിവരിച്ചുതരികയും ഈ ദിനത്തെ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന, നിങ്ങളില്‍ നിന്നുതന്നെയുള്ള ദൈവദൂതന്മാര് നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലേ?'' അവര്‍ പറയും: ''അതെ; ഞങ്ങളിതാ ഞങ്ങള്‍ക്കെതിരെ തന്നെ സാക്ഷ്യം വഹിക്കുന്നു.'' ഐഹികജീവിതം അവരെ വഞ്ചനയിലകപ്പെടുത്തി. തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അന്നേരം അവര്‍ തങ്ങള്‍ക്കെതിരെ തന്നെ സാക്ഷ്യം വഹിക്കുന്നു. (അല്‍അന്‍ആം [6] : 130)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരികയും ഈ ദിവസത്തെ[1] നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്മാര് നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ? അവര്‍ പറഞ്ഞു: ഞങ്ങളിതാ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഐഹികജീവിതം അവരെ വഞ്ചിച്ചു കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് സ്വദേഹങ്ങള്‍ക്കെതിരായി തന്നെ അവര്‍ സാക്ഷ്യം വഹിച്ചു.
[1] ഉയിര്ത്തെഴുന്നേല്പിൻ്റെ ദിവസം.
2 Mokhtasar Malayalam
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നാം അവരോട് പറയും: ഹേ മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ! നിങ്ങളിൽ നിന്ന് തന്നെയുള്ള -അതായത് മനുഷ്യരിൽ നിന്നുള്ള- ദൂതന്മാർ അല്ലാഹു അവർക്ക് മേൽ അവതരിപ്പിച്ച ആയത്തുകൾ പാരായണം ചെയ്തു തന്നു കൊണ്ട് നിങ്ങളിലേക്ക് വരികയുണ്ടായില്ലേ?! ഉയിർത്തെഴുന്നേൽപിൻ്റെ ഈ ദിവസത്തെ കണ്ടുമുട്ടേണ്ടിവരുമെന്ന് അവർ നിങ്ങളെ ഭയപ്പെടുത്തിയിരുന്നില്ലേ? അവർ പറയും: അതെ! നിൻ്റെ ദൂതന്മാർ ഞങ്ങൾക്ക് (നിൻ്റെ സന്ദേശം) എത്തിച്ചു നൽകിയിട്ടുണ്ടെന്നും, ഈ ദിവസത്തെ കണ്ടുമുട്ടേണ്ടി വരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഞങ്ങളിതാ അംഗീകരിക്കുന്നു. എന്നാൽ നിൻ്റെ ദൂതന്മാരെ ഞങ്ങൾ കളവാക്കുകയും, ഈ ദിവസത്തെ ഞങ്ങൾ നിഷേധിക്കുകയും ചെയ്തു. ഐഹികജീവിതം അതിലെ അലങ്കാരങ്ങളും ആഡംബരങ്ങളും നശ്വരമായ സുഖാനുഗ്രഹങ്ങളുമായി അവരെ വഞ്ചിച്ചു കളഞ്ഞു. ഇഹലോകത്തായിരിക്കെ തങ്ങൾ അല്ലാഹുവിനെയും അവൻ്റെ റസൂലുകളെയും നിഷേധിച്ചിരുന്നവരായിരുന്നു എന്ന് അവർ സ്വയം തന്നെ അംഗീകരിക്കും. എന്നാൽ അവരുടെ ഏറ്റുപറച്ചിലോ അന്നേരമുള്ള വിശ്വാസമോ യാതൊരു ഉപകാരവും അവർക്ക് ചെയ്യുകയില്ല; കാരണം (വിശ്വസിക്കേണ്ട) സമയം കഴിഞ്ഞു പോയിരിക്കുന്നു.