And to those who are Jews We prohibited every animal of uncloven hoof; and of the cattle and the sheep We prohibited to them their fat, except what adheres to their backs or the entrails or what is joined with bone. [By] that We repaid them for their transgression. And indeed, We are truthful. (Al-An'am [6] : 146)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നഖമുള്ളവയെയെല്ലാം ജൂതന്മാര്ക്കു നാം നിഷിദ്ധമാക്കി. ആടുമാടുകളുടെ കൊഴുപ്പും നാമവര്‍ക്ക് വിലക്കിയിരുന്നു; അവയുടെ മുതുകിലും കുടലിലും പറ്റിപ്പിടിച്ചതോ എല്ലുമായി ഒട്ടിച്ചേര്‍ന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന് നാമവര്‍ക്കു നല്കിയ ശിക്ഷയാണത്. നാം പറയുന്നത് സത്യം തന്നെ; സംശയമില്ല. (അല്‍അന്‍ആം [6] : 146)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നഖമുള്ള എല്ലാ ജീവികളെയും ജൂതന്മാര്ക്ക് നാം നിഷിദ്ധമാക്കുകയുണ്ടായി. പശു, ആട് എന്നീ വര്‍ഗങ്ങളില്‍ നിന്ന് അവയുടെ കൊഴുപ്പുകളും നാം അവര്‍ക്ക് നിഷിദ്ധമാക്കി. അവയുടെ മുതുകിന്‍മേലോ കുടലുകള്‍ക്ക് മീതെയോ ഉള്ളതോ, എല്ലുമായി ഒട്ടിച്ചേര്‍ന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന്ന് നാമവര്‍ക്ക് നല്കിയ പ്രതിഫലമത്രെ അത്. തീര്‍ച്ചയായും നാം സത്യം പറയുകയാകുന്നു.
2 Mokhtasar Malayalam
യഹൂദർക്ക് മേൽ വിരലുകൾ വേറിട്ടു നിൽക്കുന്ന മൃഗങ്ങളെ -ഒട്ടകം, ഒട്ടകപക്ഷി പോലുള്ളവയെ- നാം നിഷിദ്ധമാക്കി. പശുവിൻ്റെയും ആടിൻ്റെയും കൊഴുപ്പും നാം അവർക്ക് മേൽ നിഷിദ്ധമാക്കി. അവയുടെ മുതുകിൽ ഒട്ടിപ്പിടിച്ചവയോ, കുടലുകളിലുള്ളതോ, എല്ലുകളിൽ പറ്റിപ്പിടിച്ചവയോ ഒഴികെ. (പാർശ്വഭാഗത്തോ പൃഷ്ഠഭാഗത്തോ ഉള്ള എല്ലുകൾ പോലെ). അവരുടെ അതിക്രമത്തിന് ഈ പറഞ്ഞവ നിഷിദ്ധമാക്കി കൊണ്ട് നാം പ്രതിഫലം നൽകി. നാം അറിയിക്കുന്ന കാര്യങ്ങളിലെല്ലാം നാം സത്യം പറയുന്നവനാകുന്നു.