And do not approach the orphan's property except in a way that is best [i.e., intending improvement] until he reaches maturity. And give full measure and weight in justice. We do not charge any soul except [with that within] its capacity. And when you speak [i.e., testify], be just, even if [it concerns] a near relative. And the covenant of Allah fulfill. This has He instructed you that you may remember. (Al-An'am [6] : 152)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഏറ്റം ഉത്തമമായ രീതിയിലല്ലാതെ നിങ്ങള്‍ അനാഥയുടെ ധനത്തോടടുക്കരുത്; അവനു കാര്യബോധമുണ്ടാകുംവരെ. അളവു- തൂക്കങ്ങളില്‍ നീതിപൂര്‍വം തികവു വരുത്തുക. നാം ആര്‍ക്കും അയാളുടെ കഴിവിന്നതീതമായ ബാധ്യത ചുമത്തുന്നില്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതിപാലിക്കുക; അത് അടുത്ത കുടുംബക്കാരന്റെ കാര്യത്തിലായാലും. അല്ലാഹുവോടുള്ള കരാര്‍ പൂര്‍ത്തീകരിക്കുക. നിങ്ങള്‍ കാര്യബോധമുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്കുന്ന ഉപദേശമാണിത്. (അല്‍അന്‍ആം [6] : 152)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്. അവന്ന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങള്‍ അവന്റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കണം.) നിങ്ങള്‍ നീതിപൂര്‍വ്വം അളവും തൂക്കവും തികച്ചുകൊടുക്കണം. ഒരാള്‍ക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക. അതൊരു ബന്ധുവിന്റെ കാര്യത്തിലായിരുന്നാല്‍ പോലും. അല്ലാഹുവോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുക. നിങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് നല്കിയ ഉപദേശമാണത്.
2 Mokhtasar Malayalam
പ്രായപൂർത്തി എത്തുന്നതിന് മുൻപ് പിതാവിനെ നഷ്ടപ്പെട്ട യതീമിൻ്റെ സമ്പാദ്യം നിങ്ങൾ കൈക്കലാക്കുന്നതും അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു; യതീമിന് ഉപകാരവും നന്മയും അവൻ്റെ സമ്പത്തിൽ വർദ്ധനവ് ഉണ്ടാക്കുന്നതുമായ മാർഗത്തിൽ (ഉപയോഗിക്കുന്നത്) ഒഴികെ. അവൻ പ്രായപൂർത്തി ആവുകയും, അവനിൽ വിവേകം കാണപ്പെടുകയും ചെയ്യുന്നത് വരെ ഈ രൂപത്തിൽ അവൻ്റെ സ്വത്ത് കൈകാര്യം ചെയ്യുക. അളവിലും തൂക്കത്തിലും കൃത്രിമത്വം കാണിക്കുന്നതും അവൻ നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. വാങ്ങുന്നതിലും വിൽക്കുന്നതിലും, എടുക്കുമ്പോഴും നൽകുമ്പോഴും നീതി പുലർത്തുക എന്നതാണ് നിങ്ങളുടെ മേൽ നിർബന്ധമായിട്ടുള്ളത്. ഒരാളുടെ മേലും അയാൾക്ക് സാധ്യമാകുന്നതല്ലാതെ നാം ബാധ്യതയാക്കുകയില്ല. തൂക്കത്തിൽ ശ്രദ്ധിക്കാൻ സാധിക്കാത്ത രൂപത്തിലുള്ള (ചെറിയ) വർദ്ധനവിലും കുറവിലും ശിക്ഷയില്ല. അടുത്ത ബന്ധുവിനെയോ കൂട്ടുകാരനെയോ സഹായിക്കുന്നതിനായി വാർത്തയിലോ സാക്ഷ്യത്തിലോ സത്യമല്ലാത്തത് പറയുന്നതും അല്ലാഹു നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവിനോട് കരാർ ചെയ്യുകയോ, അല്ലാഹുവിൻ്റെ പേരിൽ (ജനങ്ങളുമായി) കരാറിൽ ഏർപ്പെടുകയോ ചെയ്താൽ അല്ലാഹുവിൻ്റെ ആ കരാർ ലംഘിക്കുന്നതും അവൻ നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. മറിച്ച് ആ കരാർ പാലിക്കുക എന്നതാണ് നിങ്ങളുടെ മേൽ നിർബന്ധമായിട്ടുള്ളത്. ഈ പറയപ്പെട്ട കാര്യങ്ങൾ; അവയാകുന്നു അല്ലാഹു നിങ്ങളോട് വളരെ പ്രാധാന്യത്തോടെ കൽപ്പിച്ചിരിക്കുന്ന കാര്യങ്ങൾ. നിങ്ങളുടെ പര്യവസാനം നിങ്ങൾ ഓർക്കുന്നതിനത്രെ ഇതെല്ലാം.