And, [moreover], this is My path, which is straight, so follow it; and do not follow [other] ways, for you will be separated from His way. This has He instructed you that you may become righteous. (Al-An'am [6] : 153)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സംശയം വേണ്ട; ഇതു തന്നെയാണ് എന്റെ നേര്‍വഴി. അതിനാല്‍ നിങ്ങളിത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കരുത്. അവയൊക്കെ അല്ലാഹുവിന്റെ വഴിയില്‍നിന്ന് നിങ്ങളെ തെറ്റിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്കുന്ന ഉപദേശമാണിത്. (അല്‍അന്‍ആം [6] : 153)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന് നിങ്ങള്‍ക്ക് നല്കിയ ഉപദേശമാണത്.
2 Mokhtasar Malayalam
വഴികേടിൻ്റെ മാർഗങ്ങളും രീതികളും പിൻപറ്റുന്നതും അല്ലാഹു നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ നേരായ പാത; വളവുകളില്ലാത്ത സ്വിറാത്വുൽ മുസ്തഖീം പിൻപറ്റുക എന്നതാണ് നിങ്ങളുടെ മേൽ നിർബന്ധമായിട്ടുള്ളത്. വഴികേടിൻ്റെ മാർഗങ്ങൾ നിങ്ങളെ ഭിന്നിപ്പിലേക്കും സത്യത്തിൻ്റെ വഴിയിൽ നിന്ന് അകന്നു പോകുന്നതിലേക്കും നയിക്കും. അല്ലാഹുവിൻ്റെ നേരായ മാർഗം പിൻപറ്റുക എന്നതാകുന്നു അല്ലാഹു നിങ്ങൾക്ക് നൽകിയിട്ടുള്ള പ്രധാന വസ്വിയ്യത്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടിയത്രെ അത്.