Then We gave Moses the Scripture, making complete [Our favor] upon the one who did good [i.e., Moses] and as a detailed explanation of all things and as guidance and mercy that perhaps in the meeting with their Lord they would believe. (Al-An'am [6] : 154)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാം മൂസാക്കു വേദപുസ്തകം നല്കി. നന്മ ചെയ്തവര്‍ക്കുള്ള അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമായി; എല്ലാ കാര്യങ്ങളുടെയും വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായും. അവര്‍ തങ്ങളുടെ നാഥനുമായി കണ്ടുമുട്ടുമെന്ന് വിശ്വസിക്കുന്നവരാകാന്. (അല്‍അന്‍ആം [6] : 154)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നന്‍മചെയ്തവന്ന് (അനുഗ്രഹത്തിന്റെ) പൂര്‍ത്തീകരണമായിക്കൊണ്ടും, എല്ലാകാര്യത്തിനുമുള്ള വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട് മൂസായ്ക്ക് നാം വേദഗ്രന്ഥം നല്കി. തങ്ങളുടെ രക്ഷിതാവുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ വിശ്വസിക്കുന്നവരാകാന് വേണ്ടി.
2 Mokhtasar Malayalam
മേൽ പറയപ്പെട്ടതെല്ലാം അറിയിച്ച ശേഷം മൂസാക്ക് അനുഗ്രഹപൂർത്തീകരണമായും, അദ്ദേഹം പ്രവർത്തനങ്ങൾ നന്നാക്കിയതിൻ്റെ പ്രതിഫലമായി കൊണ്ടും, തൻ്റെ മതത്തിൻ്റെ കാര്യത്തിൽ ആവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങളുടെയും വിശദീകരണമായി കൊണ്ടും മൂസാക്ക് നാം തൗറാത്ത് നൽകിയെന്നും നാം അറിയിക്കുന്നു. സത്യത്തിലേക്ക് മാർഗദർശനം നൽകുന്നതും, (അല്ലാഹുവിൽ നിന്നുള്ള) കാരുണ്യവുമായിരുന്നു അത്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുമെന്നതിൽ അവർ വിശ്വസിക്കുന്നതിനും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് അതിനായി തയ്യാറെടുക്കുന്നതിനും വേണ്ടിയായിരുന്നു അത്.