Or lest you say, "If only the Scripture had been revealed to us, we would have been better guided than they." So there has [now] come to you a clear evidence from your Lord and a guidance and mercy. Then who is more unjust than one who denies the verses of Allah and turns away from them? We will recompense those who turn away from Our verses with the worst of punishment for their having turned away. (Al-An'am [6] : 157)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലെങ്കില്‍; ''ഞങ്ങള്‍ക്ക് ഒരു വേദപുസ്തകം ഇറക്കിക്കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ അവരെക്കാള്‍ നേര്‍വഴിയിലാകുമായിരുന്നു''വെന്ന് നിങ്ങള്‍ പറയാതിരിക്കാനും. തീര്‍ച്ചയായും നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നിതാ തെളിഞ്ഞ പ്രമാണവും മാര്‍ഗദര്‍ശനവും കാരുണ്യവും വന്നെത്തിയിരിക്കുന്നു. എന്നിട്ടും അല്ലാഹുവിന്റെ തെളിവുകളെ കള്ളമാക്കി തള്ളുകയും അതില്‍നിന്ന് പിന്തിരിയുകയും ചെയ്തവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്? അവര്‍ പിന്തിരിഞ്ഞതുകാരണം അവര്‍ക്ക് കടുത്ത ശിക്ഷയുണ്ട്. (അല്‍അന്‍ആം [6] : 157)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലെങ്കില്‍, ഞങ്ങള്‍ക്ക് ഒരു വേദഗ്രന്ഥം അവതരിച്ച് കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ അവരെക്കാള്‍ സന്‍മാര്‍ഗികളാകുമായിരുന്നു എന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാല്‍. അങ്ങനെ നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ പ്രമാണവും മാര്‍ഗദര്‍ശനവും കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു. എന്നിട്ടും അല്ലാഹുവിന്റെ തെളിവുകളെ നിഷേധിച്ചുതള്ളുകയും, അവയില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നമ്മുടെ തെളിവുകളില്‍ നിന്ന് തിരിഞ്ഞ് കളയുന്നവര്‍ക്ക് അവര്‍ തിരിഞ്ഞ് കളഞ്ഞുകൊണ്ടിരുന്നതിന് പ്രതിഫലമായി നാം കടുത്ത ശിക്ഷ നല്‍കുന്നതാണ്.
2 Mokhtasar Malayalam
അല്ലാഹു യഹൂദർക്കും നസ്വാറാക്കൾക്കും മേൽ അവതരിപ്പിച്ചത് പോലെ ഞങ്ങൾക്ക് മേലും ഒരു ഗ്രന്ഥം അവതരിപ്പിച്ചിരുന്നെങ്കിൽ ഞങ്ങൾ അവരെക്കാൾ നേരായ മാർഗത്തിൽ സ്ഥിരതയോടെ നിലകൊള്ളുന്നവരാകുമായിരുന്നു എന്ന് നിങ്ങൾ പറയാതിരിക്കുന്നതിനും വേണ്ടിയത്രെ. നിങ്ങൾക്കിതാ (അല്ലാഹുവിൽ നിന്നുള്ള) ഗ്രന്ഥം വന്നെത്തിയിരിക്കുന്നു; നിങ്ങളുടെ നബിയായ മുഹമ്മദ് നബി -ﷺ- യുടെ മേൽ, നിങ്ങളുടെ ഭാഷയിലാകുന്നു അല്ലാഹു അത് അവതരിപ്പിച്ചിരിക്കുന്നത്. അതാകട്ടെ വ്യക്തമായ പ്രമാണവും, സത്യത്തിലേക്കുള്ള മാർഗദർശനവും, സമുദായത്തിന് കാരുണ്യവുമാകുന്നു. അതിനാൽ ഇനി നിങ്ങൾ അടിസ്ഥാനമില്ലാത്ത ന്യായങ്ങളും, നിരർത്ഥകമായ കാരണങ്ങളും കൊണ്ടുവരാതിരിക്കുക. അല്ലാഹുവിൻ്റെ ആയത്തുകളെ കളവാക്കുകയും അതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവനെക്കാൾ അതിക്രമിയായി ആരും തന്നെയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ നിന്ന് തിരിഞ്ഞു കളയുന്നവരെ നരകാഗ്നിയിൽ പ്രവേശിപ്പിച്ചു കൊണ്ട് നാം കഠിനമായി ശിക്ഷിക്കുന്നതാണ്; അവർ തിരിഞ്ഞു കളഞ്ഞതിനും അവഗണിച്ചതിനുമുള്ള പ്രതിഫലമാണത്.