If you could but see when they will be made to stand before their Lord. He will say, "Is this not the truth?" They will say, "Yes, by our Lord." He will [then] say, "So taste the punishment for what you used to deny." (Al-An'am [6] : 30)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ തങ്ങളുടെ നാഥന്റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! അപ്പോള്‍ അവന് അവരോടു ചോദിക്കും: ''ഇത് യഥാര്‍ഥം തന്നെയല്ലേ?'' അവര്‍ പറയും: ''അതെ; ഞങ്ങളുടെ നാഥന് തന്നെ സത്യം!'' അവന് പറയും: ''എങ്കില്‍ നിങ്ങള്‍ സത്യത്തെ തള്ളിപ്പറഞ്ഞതിനുള്ള ശിക്ഷ അനുഭവിച്ചുകൊള്ളുക.'' (അല്‍അന്‍ആം [6] : 30)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ അവരുടെ രക്ഷിതാവിന്റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! അവന് ചോദിക്കും: ഇത് യഥാര്‍ത്ഥം തന്നെയല്ലേ? അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ സത്യം. അവന് പറയും: എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചു കൊണ്ടിരുന്നത് നിമിത്തം ശിക്ഷ ആസ്വദിച്ച് കൊള്ളുക.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിച്ചവരെ അവരുടെ രക്ഷിതാവിൻ്റെ മുൻപിൽ നിർത്തപ്പെടുന്ന വേളയിൽ താങ്കൾ കണ്ടിരുന്നെങ്കിൽ അവരുടെ പരിതാപകരമായ അവസ്ഥയിൽ അത്ഭുതം തന്നെ താങ്കൾക്ക് വീക്ഷിക്കാമായിരുന്നു. ആ സന്ദർഭത്തിൽ അല്ലാഹു അവരോട് പറയും: നിങ്ങൾ നിഷേധിച്ചു കൊണ്ടിരുന്ന പുനരുത്ഥാനം -യാതൊരു സംശയമോ അവ്യക്തതയോ ഇല്ലാത്ത- സ്ഥിരപ്പെട്ട യാഥാർത്ഥ്യം തന്നെയല്ലേ?! അവർ പറയും: ഞങ്ങളെ സൃഷ്ടിച്ച രക്ഷിതാവിനെ തന്നെ സത്യം! തീർച്ചയായും അത് യാതൊരു സംശയവുമില്ലാത്ത യാഥാർത്ഥ്യം തന്നെയാകുന്നു. അപ്പോൾ അല്ലാഹു അവരോട് പറയും: എങ്കിൽ ഈ ദിവസത്തെ നിഷേധിച്ചതിനാലുള്ള ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക. ഇഹലോകത്തായിരിക്കെ നിങ്ങൾ ഇതിനെ കളവാക്കുകയായിരുന്നു.