Wa laqad kuzzibat Rusulum min qablika fasabaroo 'alaa maa kuzziboo wa oozoo hattaaa ataahum nasrunaa; wa laa mubaddila li Kalimaatil laah; wa laqad jaaa'aka min naba'il mursaleen (al-ʾAnʿām 6:34)
And certainly were messengers denied before you, but they were patient over the denial, and they were harmed until Our victory came to them. And none can alter the words [i.e., decrees] of Allah. And there has certainly come to you some information about the [previous] messengers. (Al-An'am [6] : 34)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിനക്കുമുമ്പും നിരവധി ദൈവദൂതന്മാരെ അവരുടെ ജനം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ സഹായം വന്നെത്തുംവരെ തങ്ങളെ തള്ളിപ്പറഞ്ഞതും പീഡിപ്പിച്ചതുമൊക്കെ അവര്‍ ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കാന്‍ പോരുന്ന ആരുമില്ല. ദൈവദൂതന്മാരുടെ കഥകളില്‍ ചിലതൊക്കെ നിനക്കു വന്നുകിട്ടിയിട്ടുണ്ടല്ലോ. (അല്‍അന്‍ആം [6] : 34)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിനക്ക് മുമ്പും ദൂതന്മാര് നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് തങ്ങള്‍ നിഷേധിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്തത് നമ്മുടെ സഹായം അവര്‍ക്ക് വന്നെത്തുന്നത് വരെ അവര്‍ സഹിച്ചു. അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് (കല്പനകള്ക്ക്) മാറ്റം വരുത്താന്‍ ആരും തന്നെയില്ല. (അല്ലാഹുവിൻ്റെ) ദൂതന്മാരുടെ വൃത്താന്തങ്ങളില്‍ ചിലത് തീർച്ചയായും നിനക്ക് വന്നുകിട്ടിയിട്ടുണ്ട്.
2 Mokhtasar Malayalam
നീ കൊണ്ടുവന്നതിനെ മാത്രമാണ് ജനങ്ങൾ നിഷേധിച്ചിട്ടുള്ളത് എന്ന് നീ ധരിക്കരുത്. നിനക്ക് മുൻപും അല്ലാഹുവിൻ്റെ ദൂതന്മാർ കളവാക്കപ്പെട്ടിട്ടുണ്ട്. അവരുടെ ജനത അവരെ ഉപദ്രവങ്ങൾ ഏൽപ്പിച്ചു. അപ്പോൾ അല്ലാഹുവിൽ നിന്നുള്ള സഹായം വന്നെത്തുന്നത് വരെ (അവനിലേക്കുള്ള) പ്രബോധനത്തിൻ്റെയും, അവൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൻ്റെയും വഴിയിൽ അവയെല്ലാം ക്ഷമയോടെ അവർ നേരിട്ടു. അല്ലാഹു തൻ്റെ ദൂതന്മാർക്ക് വാഗ്ദാനം ചെയ്ത സഹായം വന്നെത്തുമെന്ന അവൻ്റെ വിധിയെ മാറ്റം വരുത്താനാരുമില്ല. അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മുൻപുള്ള ദൂതന്മാർക്ക് തങ്ങളുടെ സമൂഹത്തിൽ നിന്ന് നേരിട്ടതെന്തെന്നും, അല്ലാഹു അവരുടെ ശത്രുക്കളെ നശിപ്പിച്ചു കൊണ്ട് അവരെ സഹായം കൊണ്ട് വലയം ചെയ്തത് എങ്ങനെയെന്നുമെല്ലാമുള്ള ചരിത്രങ്ങൾ താങ്കൾക്ക് വന്നെത്തിയിട്ടുണ്ട്.