Then why, when Our punishment came to them, did they not humble themselves? But their hearts became hardened, and Satan made attractive to them that which they were doing. (Al-An'am [6] : 43)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ നമ്മുടെ ദുരിതം അവരെ ബാധിച്ചപ്പോള്‍ അവര്‍ വിനീതരാവാതിരുന്നതെന്ത്? എന്നല്ല, അവരുടെ ഹൃദയങ്ങള്‍ കൂടുതല്‍ കടുത്തുപോവുകയാണുണ്ടായത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം വളരെ നല്ല കാര്യങ്ങളാണെന്ന് പിശാച് അവരെ തോന്നിപ്പിക്കുകയും ചെയ്തു. (അല്‍അന്‍ആം [6] : 43)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ അവര്‍ക്ക് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്താണ് താഴ്മയുള്ളവരാകാതിരുന്നത്? എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയാണുണ്ടായത്. അവര്‍ ചെയ്ത് കൊണ്ടിരുന്നത് പിശാച് അവര്‍ക്ക് ഭംഗിയായി തോന്നിക്കുകയും ചെയ്തു.
2 Mokhtasar Malayalam
നമ്മുടെ ശിക്ഷ അവർക്ക് വന്നെത്തിയപ്പോൾ അവർ അല്ലാഹുവിന് കീഴൊതുങ്ങുകയും, അവനോട് വിനയം കാണിക്കുകയും ചെയ്തിരുന്നെങ്കിൽ അവരെ ബാധിച്ച പ്രയാസം നാം നീക്കിനൽകുകയും, അവരോട് നാം കാരുണ്യം കാണിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അവർ അപ്രകാരം ചെയ്തില്ല. മറിച്ച്, അവരുടെ ഹൃദയങ്ങൾ കടുത്തു പോവുകയാണുണ്ടായത്. അവർ ചിന്തിക്കുകയോ ഗുണപാഠമുൾക്കൊള്ളുകയോ ചെയ്തില്ല. അവർ ചെയ്തു കൂട്ടിയ (അല്ലാഹുവിലുള്ള) നിഷേധവും തിന്മകളും പിശാച് അവർക്ക് അലംകൃതമാക്കി നൽകി. അങ്ങനെ അവർ എന്തൊന്നിലായിരുന്നോ; അതിൽ തന്നെ തുടർന്നു പോയി.