Skip to main content

قُلْ اَرَاَيْتَكُمْ اِنْ اَتٰىكُمْ عَذَابُ اللّٰهِ بَغْتَةً اَوْ جَهْرَةً هَلْ يُهْلَكُ اِلَّا الْقَوْمُ الظّٰلِمُوْنَ   ( الأنعام: ٤٧ )

qul
قُلْ
Say
പറയുക
ara-aytakum
أَرَءَيْتَكُمْ
"Have you seen
നിങ്ങള്‍ കണ്ടുവോ
in atākum
إِنْ أَتَىٰكُمْ
if comes to you
നിങ്ങള്‍ക്കു വന്നുവെങ്കില്‍
ʿadhābu l-lahi
عَذَابُ ٱللَّهِ
punishment (of) Allah
അല്ലാഹുവിന്റെ ശിക്ഷ
baghtatan
بَغْتَةً
suddenly
പെട്ടെന്നു
aw jahratan
أَوْ جَهْرَةً
or openly
അല്ലെങ്കില്‍ പരസ്യമായി, പ്രത്യക്ഷത്തില്‍
hal yuh'laku
هَلْ يُهْلَكُ
will (any) be destroyed
നശിപ്പിക്കപ്പെടുമോ
illā l-qawmu
إِلَّا ٱلْقَوْمُ
except the people -
ജനത (ജനങ്ങള്‍) അല്ലാതെ
l-ẓālimūna
ٱلظَّٰلِمُونَ
the wrongdoers?
അക്രമികളായ

Qul ara'aitakum in ataakum 'azaabul laahi baghtatan aw jahratan hal yuhlaku illal qawmuz zaalimoon (al-ʾAnʿām 6:47)

English Sahih:

Say, "Have you considered: if the punishment of Allah should come to you unexpectedly or manifestly, will any be destroyed but the wrongdoing people?" (Al-An'am [6] : 47)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പെട്ടെന്നോ പ്രത്യക്ഷത്തിലോ വല്ല ദൈവശിക്ഷയും നിങ്ങള്‍ക്കു വന്നെത്തിയാല്‍ എന്തായിരിക്കും സ്ഥിതി? അക്രമികളായ ജനതയല്ലാതെ നശിപ്പിക്കപ്പെടുമോ? (അല്‍അന്‍ആം [6] : 47)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; നിങ്ങള്‍ക്ക് അവിചാരിതമായിട്ടോ പ്രത്യക്ഷമായിട്ടോ[1] അല്ലാഹുവിന്‍റെ ശിക്ഷ വന്നെത്തുന്ന പക്ഷം അക്രമികളായ ജനവിഭാഗമല്ലാതെ നശിപ്പിക്കപ്പെടുമോ?

[1] നിങ്ങള്‍ ഉറങ്ങുകയോ അശ്രദ്ധരായിരിക്കുകയോ ചെയ്യുമ്പോള്‍ ശിക്ഷ ഒറ്റയടിക്ക് വന്നെത്താം. നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കെ ശിക്ഷ പ്രത്യക്ഷമായിത്തന്നെ വന്നുഭവിക്കുകയും ചെയ്യാം.