Qul innee 'alaa baiyinatim mir Rabbee wa kazzabtum bih; maa 'indee maa tasta'jiloona bih; inil hukmu illaa lillaahi yaqussul haqqa wa Huwa khairul faasileen (al-ʾAnʿām 6:57)
Say, "Indeed, I am on clear evidence from my Lord, and you have denied it. I do not have that for which you are impatient. The decision is only for Allah. He relates the truth, and He is the best of deciders." (Al-An'am [6] : 57)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: 'ഉറപ്പായും ഞാനെന്റെ നാഥനില്‍ നിന്നുള്ള വ്യക്തമായ പ്രമാണം മുറുകെപ്പിടിക്കുന്നവനാണ്. നിങ്ങളോ അതിനെ തള്ളിപ്പറഞ്ഞവരും. നിങ്ങള്‍ തിരക്കുകൂട്ടിക്കൊണ്ടിരിക്കുന്ന അക്കാര്യം എന്റെ വശമില്ല. വിധിത്തീര്‍പ്പിനുള്ള സമസ്താധികാരവും അല്ലാഹുവിനു മാത്രമാണ്. അവന് സത്യാവസ്ഥ വിവരിച്ചുതരും. തീരുമാനമെടുക്കുന്നവരില്‍ അത്യുത്തമന്‍ അവനത്രെ.' (അല്‍അന്‍ആം [6] : 57)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ പ്രമാണത്തിന്മേലാണ് ഞാന്‍. നിങ്ങളാകട്ടെ, അതിനെ നിഷേധിച്ച് കളഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്തൊന്നിന് വേണ്ടി തിടുക്കം കൂട്ടുന്നുവോ അത് (ശിക്ഷ) എന്റെ പക്കലില്ല. (അതിന്റെ) തീരുമാനാധികാരം അല്ലാഹുവിന് മാത്രമാണ്. അവന് സത്യം വിവരിച്ചുതരുന്നു. അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: എൻ്റെ രക്ഷിതാവിൽ നിന്നുള്ള വ്യക്തമായ പ്രമാണത്തിൻ്റെ അടിത്തറയിലാണ് ഞാനുള്ളത്. ഏതെങ്കിലും ദേഹേഛയുടെ മേലല്ല ഞാൻ (നിലകൊള്ളുന്നത്). നിങ്ങളാകട്ടെ (അല്ലാഹുവിൽ നിന്നുള്ള) ഈ പ്രമാണത്തെ നിഷേധിച്ചു തള്ളുകയും ചെയ്തിരിക്കുന്നു. നിങ്ങൾ ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന ശിക്ഷയോ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന അത്ഭുതസംഭവങ്ങളോ എൻ്റെ നിയന്ത്രണത്തിലല്ല. അതെല്ലാം അല്ലാഹുവിൻ്റെ നിയന്ത്രണത്തിൽ മാത്രമാകുന്നു. സർവ്വ കാര്യത്തിലുമുള്ള അന്തിമവിധി -അതിൽ പെട്ടതാണ് നിങ്ങളീ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യങ്ങളും- അല്ലാഹുവിന് മാത്രമാണുള്ളത്. അവൻ സത്യം പറയുകയും, സത്യമനുസരിച്ച് വിധിക്കുകയും ചെയ്യുന്നു. അസത്യവാദിയെ സത്യവാനിൽ നിന്ന് ഏറ്റവും നന്നായി വേർതിരിച്ചു നിർത്തുന്നവനത്രെ അവൻ.