O Prophet, when the believing women come to you pledging to you that they will not associate anything with Allah, nor will they steal, nor will they commit unlawful sexual intercourse, nor will they kill their children, nor will they bring forth a slander they have invented between their arms and legs, nor will they disobey you in what is right – then accept their pledge and ask forgiveness for them of Allah. Indeed, Allah is Forgiving and Merciful. (Al-Mumtahanah [60] : 12)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പ്രവാചകരേ, അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കുകയില്ല; മോഷ്ടിക്കുകയില്ല; വ്യഭിചരിക്കുകയില്ല; സന്താനഹത്യ നടത്തുകയില്ല; തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ യാതൊരു വ്യാജവും മെനഞ്ഞുണ്ടാക്കുകയില്ല; നല്ല കാര്യത്തിലൊന്നും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ല എന്നിങ്ങനെ പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികള്‍ നിന്നെ സമീപിച്ചാല്‍ അവരുടെ പ്രതിജ്ഞ സ്വീകരിച്ചുകൊള്ളുക. അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു. (അല്‍മുംതഹിന [60] : 12)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഓ; നബീ, അല്ലാഹുവോട് യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും, മോഷ്ടിക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും, തങ്ങളുടെ മക്കളെ കൊന്നുകളയുകയില്ലെന്നും, തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വ്യാജവാദം കെട്ടിച്ചമച്ചു കൊണ്ടുവരികയില്ലെന്നും,[1] യാതൊരു നല്ലകാര്യത്തിലും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും നിന്നോട് പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികള്‍ നിന്റെ അടുത്ത് വന്നാല്‍ നീ അവരുടെ പ്രതിജ്ഞ സ്വീകരിക്കുകയും, അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
[1] ജാരസന്തതിക്ക് ജന്മം നല്‍കിയിട്ട് ഭര്‍ത്താവിന്റെ മേല്‍ വ്യാജമായി കെട്ടിയേല്പിക്കുന്നതിനെപ്പറ്റിയാണ് സൂചന.
2 Mokhtasar Malayalam
അല്ലയോ നബിയേ! മക്ക വിജയദിവസം സംഭവിച്ചതു പോലെ, നിൻ്റെയടുക്കൽ (ഇസ്ലാമിൽ) വിശ്വസിച്ച സ്ത്രീകൾ അല്ലാഹുവിൽ ഒന്നിനെയും പങ്കു ചേർക്കില്ലെന്നും, അല്ലാഹുവിനെ മാത്രമേ ആരാധിക്കൂ എന്നും, മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യില്ലെന്നും, ജാഹിലിയ്യ സമ്പ്രദായം പിന്തുടർന്നു കൊണ്ട് മക്കളെ കൊലപ്പെടുത്തുകയില്ലെന്നും, തങ്ങളുടെ ഭർത്താക്കന്മാരിലേക്ക് ജാരസന്തതികളെ ചേർക്കുകയില്ലെന്നും, -മരണസമയത്ത് അട്ടഹസിക്കുക, വസ്ത്രം വലിച്ചു കീറുക പോലുള്ള തിന്മകളിൽ നിന്ന് വിലക്കിയത് പോലുള്ള- നിൻ്റെ നന്മ നിറഞ്ഞ കൽപ്പനകളോട് എതിരാവില്ലെന്നും 'ബയ്അത്' (ഇസ്ലാമികകരാർ) ചെയ്യുന്നതിനായി വന്നാൽ; നീ അവർക്ക് 'ബയ്അത്' നൽകുക. അവർ നിന്നോട് കരാറിലേർപ്പെട്ടതിന് ശേഷം അവരുടെ തെറ്റുകൾ അല്ലാഹു പൊറുത്തു നൽകാൻ നീ അവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്ന തൻ്റെ അടിമകൾക്ക് പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു.
القرآن الكريم - الممتحنة٦٠ :١٢ Al-Mumtahanah 60:12