And when the prayer has been concluded, disperse within the land and seek from the bounty of Allah, and remember Allah often that you may succeed. (Al-Jumu'ah [62] : 10)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിന്നെ നമസ്കാരത്തില്‍നിന്നു വിരമിച്ചു കഴിഞ്ഞാല്‍ ഭൂമിയില്‍ പരക്കുക. അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം വരിച്ചേക്കാം. (അല്‍ജുമുഅ [62] : 10)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
2 Mokhtasar Malayalam
ജുമുഅ നിസ്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ നിങ്ങൾ അനുവദനീയമായ സമ്പാദ്യം നേടിയെടുക്കാനും, നിങ്ങളുടെ ആവശ്യങ്ങൾ നിർവ്വഹിക്കാനും ഭൂമിയിൽ വ്യാപിച്ചു കൊള്ളുക. അനുവദനീയമായ സമ്പാദന മാർഗങ്ങളിലൂടെയും, ലാഭങ്ങളിലൂടെയും അല്ലാഹുവിൻ്റെ ഔദാര്യം നിങ്ങൾ തേടിക്കൊള്ളുക. ജോലിയിലായിരിക്കുമ്പോഴും നിങ്ങൾ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക. പണം സമ്പാദിക്കുന്നത് അല്ലാഹുവിനെ സ്മരിക്കുന്നതിനെ നിങ്ങളെ മറപ്പിക്കരുത്. നിങ്ങൾ ആഗ്രഹിക്കുന്നത് നേടിയെടുക്കാനും, നിങ്ങൾ ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടാനും നിങ്ങൾക്ക് സാധിച്ചേക്കാം.