فَاتَّقُوا اللّٰهَ مَا اسْتَطَعْتُمْ وَاسْمَعُوْا وَاَطِيْعُوْا وَاَنْفِقُوْا خَيْرًا لِّاَنْفُسِكُمْۗ وَمَنْ يُّوْقَ شُحَّ نَفْسِهٖ فَاُولٰۤىِٕكَ هُمُ الْمُفْلِحُوْنَ ( التغابن: ١٦ )
Fattaqul laaha mastat'tum wasma'oo wa atee'oo waanfiqoo khairal li anfusikum; wa many-yooqa shuha nafsihee fa-ulaaa'ika humul muflihoon (at-Taghābun 64:16)
English Sahih:
So fear Allah as much as you are able and listen and obey and spend [in the way of Allah]; it is better for your selves. And whoever is protected from the stinginess of his soul – it is those who will be the successful. (At-Taghabun [64] : 16)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതിനാല്‍ ആവുന്നത്ര നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. ധനം ചെലവു ചെയ്യുക. അതു നിങ്ങള്‍ക്കുതന്നെ ഗുണകരമായിരിക്കും. മനസ്സിന്റെ പിശുക്കില്‍നിന്ന് വിടുതി നേടുന്നവരാരോ അവരാകുന്നു വിജയികള്‍. (അത്തഗാബുന്‍ [64] : 16)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക.[1] ആര്‍ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.
[1] അല്ലാഹു നിര്‍ദേശിക്കുന്ന വിധത്തില്‍ ചെലവഴിക്കുന്നത്, ചെലവഴിക്കുന്ന വ്യക്തിക്ക് ഇഹത്തിലും പരത്തിലും ഗുണകരമായിത്തീരുന്നതാണ്. അല്ലാഹു നിരോധിക്കുന്ന മാര്‍ഗത്തിലുള്ള ധനവ്യയം ഒരു നിലയിലും ഗുണകരമായി കലാശിക്കുകയില്ല.