Wa yarzuqhu min haisu laa yahtasib; wa many yatawakkal 'alal laahi fahuwa husbuh; innal laaha baalighu amrih; qad ja'alal laahu likulli shai'in qadraa (aṭ-Ṭalāq̈ 65:3)
And will provide for him from where he does not expect. And whoever relies upon Allah – then He is sufficient for him. Indeed, Allah will accomplish His purpose. Allah has already set for everything a [decreed] extent. (At-Talaq [65] : 3)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവന് വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ അര്പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്. (അത്ത്വലാഖ് [65] : 3)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവന് കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്.
2 Mokhtasar Malayalam
അവൻ മനസ്സിൽ പോലും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത രൂപത്തിൽ അല്ലാഹു അവന് ഉപജീവനം നൽകുകയും ചെയ്യുന്നതാണ്. ആരെങ്കിലും തൻ്റെ എല്ലാ കാര്യങ്ങളും അല്ലാഹുവിനെ ഏൽപ്പിക്കുകയാണെങ്കിൽ അവന് അല്ലാഹു മതിയാകുന്നതാണ്. അവൻ്റെ കാര്യങ്ങൾ അല്ലാഹു നിർവ്വഹിച്ചു കൊടുക്കുന്നതാണ്. അവന് യാതൊന്നും നഷ്ടപ്പെടുകയില്ല. അല്ലാഹു എല്ലാത്തിനും അവൻ നിശ്ചയിച്ച രൂപത്തിൽ അവസാനിക്കുന്ന ഒരു വിധി നിർണ്ണയിച്ചിട്ടുണ്ട്. പ്രയാസം ഒരിക്കൽ അവസാനിക്കും; സന്തോഷവും അങ്ങനെ തന്നെ. ഒന്നും ഒരാൾക്കും എല്ലാ കാലവും നിലനിൽക്കുകയില്ല.