And when Moses arrived at Our appointed time and his Lord spoke to him, he said, "My Lord, show me [Yourself] that I may look at You." [Allah] said, "You will not see Me, but look at the mountain; if it should remain in place, then you will see Me." But when his Lord appeared to the mountain, He rendered it level, and Moses fell unconscious. And when he awoke, he said, "Exalted are You! I have repented to You, and I am the first [among my people] of the believers." (Al-A'raf [7] : 143)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാം നിശ്ചയിച്ച സമയത്ത് മൂസാ വന്നു. തന്റെ നാഥന് അദ്ദേഹത്തോട് സംസാരിച്ചു. അപ്പോള്‍ മൂസാ പറഞ്ഞു: ''എന്റെ നാഥാ, നിന്നെ എനിക്കൊന്നു കാണിച്ചുതരൂ! ഞാന്‍ നിന്നെയൊന്നു നോക്കിക്കാണട്ടെ.'' അല്ലാഹു പറഞ്ഞു: ''നിനക്ക് എന്നെ കാണാനാവില്ല. എന്നാലും നീ ആ മലയിലേക്ക് നോക്കുക. അത് സ്വസ്ഥാനത്ത് ഉറച്ചുനിന്നാല്‍ നീയെന്നെ കാണും.'' അങ്ങനെ അദ്ദേഹത്തിന്റെ നാഥന് പര്‍വതത്തിന് പ്രത്യക്ഷമായപ്പോള്‍ അവനതിനെ പൊടിയാക്കി. മൂസാ ബോധംകെട്ടു വീഴുകയും ചെയ്തു. പിന്നീട് ബോധമുണര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ''നീയെത്ര പരിശുദ്ധന്. ഞാനിതാ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു. ഞാന്‍ സത്യവിശ്വാസികളില്‍ ഒന്നാമനാകുന്നു.'' (അല്‍അഅ്റാഫ് [7] : 143)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന് (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് പര്വ്വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന് പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.
2 Mokhtasar Malayalam
മൂസാ തനിക്ക് നിശ്ചയിക്കപ്പെട്ട സമയത്ത് -അതായത് നാൽപ്പത് രാത്രികൾ- തൻ്റെ രക്ഷിതാവുമായി രഹസ്യസംഭാഷണത്തിന് വന്നെത്തുകയും, അദ്ദേഹത്തോട് അല്ലാഹു സംസാരിക്കുകയും ചെയ്തു. കൽപ്പനകളും വിലക്കുകളും മറ്റും അല്ലാഹു അദ്ദേഹത്തിന് പറഞ്ഞു നൽകി. അപ്പോൾ അദ്ദേഹത്തിന് അല്ലാഹുവിനെ കാണാൻ മനസ്സിൽ അതിയായ ആഗ്രഹമുണ്ടായി. തൻ്റെ രക്ഷിതാവിനെ നോക്കിക്കാണാൻ വേണ്ടി മൂസാ അല്ലാഹുവിനോട് ചോദിച്ചു. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് മറുപടിയായി പറഞ്ഞു: ഇഹലോകത്ത് വെച്ച് നീ എന്നെ കാണുകയില്ല. കാരണം, അതിന് നിനക്ക് ശേഷിയില്ല. എന്നാൽ ഈ പർവ്വതത്തിലേക്ക് നീ നോക്കുക; ഞാൻ അവിടെ വെളിപ്പെടുകയും, ആ പർവ്വതം യാതൊരു മാറ്റവുമില്ലാതെ അതിൻ്റെ സ്ഥാനത്ത് നിൽക്കുകയും ചെയ്താൽ നീ എന്നെ കാണുന്നതാണ്. എന്നാൽ അത് (തകർന്നടിഞ്ഞ്) ഭൂമിയോട് ചേരുകയാണെങ്കിൽ നീ എന്നെ ഇഹലോകത്ത് വെച്ച് കാണുകയില്ല. അങ്ങനെ അല്ലാഹു പർവ്വതത്തിന് വെളിപ്പെട്ടപ്പോൾ അതിനെ ഭൂമിയോട് നിരപ്പാക്കി തീർത്തു. അപ്പോൾ മൂസാ ബോധരഹിതനായി നിലംപതിച്ചു. ശേഷം ബോധം തിരിച്ചു വന്നപ്പോൾ അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! നിനക്ക് യോജിക്കാത്ത സർവ്വതിൽ നിന്നും ഞാൻ നിന്നെ പരിശുദ്ധപ്പെടുത്തുന്നു. ഇഹലോകത്ത് വെച്ച് നിന്നെ കാണാൻ ആവശ്യപ്പെട്ടതിൽ ഞാനിതാ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. എൻ്റെ ജനതയിൽ നിന്നിൽ വിശ്വസിക്കുന്നവരിൽ ഒന്നാമനാകുന്നു ഞാൻ.