And We wrote for him on the tablets [something] of all things – instruction and explanation for all things, [saying], "Take them with determination and order your people to take the best of it. I will show you the home of the defiantly disobedient." (Al-A'raf [7] : 145)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സകലസംഗതികളെയും സംബന്ധിച്ച സദുപദേശങ്ങളും എല്ലാ കാര്യങ്ങളുടെയും വിശദാംശങ്ങളും നാം മൂസാക്ക് ഫലകങ്ങളില്‍ രേഖപ്പെടുത്തിക്കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: ''അവയെ മുറുകെപ്പിടിക്കുക. അവയിലെ ഏറ്റം നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിന്റെ ജനതയോട് കല്പിക്കുകയും ചെയ്യുക. അധര്‍മകാരികളുടെ താമസസ്ഥലം വൈകാതെ തന്നെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്.'' (അല്‍അഅ്റാഫ് [7] : 145)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എല്ലാ കാര്യത്തെപ്പറ്റിയും നാം അദ്ദേഹത്തിന് (മൂസായ്ക്ക്) പലകകളില്‍ എഴുതികൊടുക്കുകയും ചെയ്തു. അതായത് സദുപദേശവും, എല്ലാ കാര്യത്തെപ്പറ്റിയുള്ള വിശദീകരണവും. (നാം പറഞ്ഞു:) അവയെ മുറുകെപിടിക്കുകയും, അവയിലെ വളരെ നല്ല കാര്യങ്ങള്‍ സ്വീകരിക്കാന്‍ നിന്റെ ജനതയോട് കല്പിക്കുകയും ചെയ്യുക. ധിക്കാരികളുടെ പാര്‍പ്പിടം വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്.
2 Mokhtasar Malayalam
ഇസ്രാഈല്യർക്ക് അവരുടെ മതഭൗതിക വിഷയങ്ങളിൽ ആവശ്യമായതെല്ലാം നാം മൂസാക്ക് പലകകളിൽ -മരത്തിൻ്റെയോ മറ്റോ പലകകളിൽ- എഴുതി നൽകി. അവരുടെ കൂട്ടത്തിൽ ഉൽബോധനം ഉൾക്കൊള്ളുന്നവർക്കുള്ള ഉപദേശമായിരുന്നു അത്. വിശദീകരണം ആവശ്യമായ എല്ലാ വിധിവിലക്കുകളുടെയും വിശദീകരണവുമായിരുന്നു അത്. മൂസാ! ആവേശത്തോടെയും പരിശ്രമത്തോടെയും താങ്കൾ ഇത് മുറുകെ പിടിക്കുക. താങ്കളുടെ ജനതയായ ഇസ്രാഈല്യരോട് അതിലുള്ള കാര്യങ്ങളിൽ ഏറ്റവും നല്ലത് -അതായത് ഏറ്റവും മഹത്തരമായ പ്രതിഫലമുള്ളത്- സ്വീകരിക്കാൻ കൽപ്പിക്കുകയും ചെയ്യുക. ഉദാഹരണത്തിന് കൽപ്പിക്കപ്പെട്ട കാര്യങ്ങൾ അതിൻ്റെ പൂർണ്ണതയോടെ നിർവ്വഹിക്കുക; (ശത്രുവിനോട് പ്രതികാരമെടുക്കുന്നതിന് പകരം) ക്ഷമിക്കുകയും വിട്ടുപൊറുത്തു കൊടുക്കുകയും ചെയ്യുക മഹത്തരമായ കാര്യങ്ങൾ ഉദാഹരണം. എൻ്റെ കൽപ്പനക്ക് എതിരാവുകയും, എന്നെ അനുസരിക്കുന്നതിൽ നിന്ന് ധിക്കാരം പുലർത്തുകയും ചെയ്തവർക്കുള്ള ശിക്ഷയും, അവർ എത്തിച്ചേരുന്ന നാശവും തകർച്ചയും ഞാൻ നിങ്ങൾക്ക് കാണിച്ചു നൽകുന്നതാണ്.