Indeed, those you [polytheists] call upon besides Allah are servants [i.e., creations] like you. So call upon them and let them respond to you, if you should be truthful. (Al-A'raf [7] : 194)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്ഥിക്കുന്നവര്, നിങ്ങളെപ്പോലുള്ള അടിമകള്‍ മാത്രമാണ്. നിങ്ങള്‍ അവരോട് പ്രാര്ഥിച്ചുനോക്കൂ. നിങ്ങള്‍ക്കവര്‍ ഉത്തരം നല്കട്ടെ; നിങ്ങള്‍ സത്യവാദികളെങ്കില്‍! (അല്‍അഅ്റാഫ് [7] : 194)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്മാര് മാത്രമാണ്. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്.
2 Mokhtasar Malayalam
ബഹുദൈവാരാധകരേ! നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവയെല്ലാം അല്ലാഹുവിൻ്റെ സൃഷ്ടികളും അവൻ്റെ അടിമകളും മാത്രമാകുന്നു. അക്കാര്യത്തിൽ അവർ നിങ്ങളെ പോലെ തന്നെയാകുന്നു. അല്ല! നിങ്ങൾ അവരെക്കാൾ നല്ല അവസ്ഥയിലാണുള്ളത്. കാരണം, നിങ്ങൾക്ക് ജീവനുണ്ട്; നിങ്ങൾ സംസാരിക്കുകയും നടക്കുകയും കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്. എന്നാൽ നിങ്ങളുടെ വിഗ്രഹങ്ങൾക്ക് അതൊന്നും സാധിക്കുകയില്ല. അതിനാൽ അവരെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചു നോക്കുക; അവർ നിങ്ങൾക്ക് മറുപടി നൽകട്ടെ. നിങ്ങൾ അവരുടെ കാര്യത്തിൽ ജൽപ്പിച്ചത് സത്യമാണെങ്കിൽ അതാണല്ലോ വേണ്ടത്?!