And if you invite them to guidance, they do not hear; and you see them looking at you while they do not see. (Al-A'raf [7] : 198)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ അതവര് കേള്‍ക്കുക പോലുമില്ല. അവര്‍ നിന്റെ നേരെ നോക്കുന്നതായി നിനക്കു കാണാം. ഫലത്തിലോ അവരൊന്നും കാണുന്നില്ല. (അല്‍അഅ്റാഫ് [7] : 198)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ കേള്‍ക്കുകയില്ല. അവര്‍ നിന്റെ നേരെ നോക്കുന്നതായി നിനക്ക് കാണാം. എന്നാല്‍ അവര്‍ കാണുന്നില്ല താനും. [1]
[1] കണ്ണുമിഴിച്ച് നോക്കുന്ന രൂപത്തിലുള്ള വിഗ്രഹങ്ങളെപ്പറ്റിയായിരിക്കാം സൂചന.
2 Mokhtasar Malayalam
ബഹുദൈവാരാധകരേ! അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്ന നിങ്ങളുടെ വിഗ്രഹങ്ങളെ നേരെ നിലകൊള്ളുന്നതിനായി നിങ്ങൾ ക്ഷണിച്ചാൽ അവർ നിങ്ങളുടെ വിളി കേൾക്കുകയേയില്ല. അവ നിർമ്മിച്ചവർ വെച്ചു നൽകിയ കണ്ണുകളുമായി നിന്നെ അവ അഭിമുഖീകരിക്കുന്നത് നിനക്ക് കാണാം; എന്നാൽ കാണാൻ കഴിയാത്ത നിർജീവ വസ്തുക്കളാകുന്നു അവ. മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപത്തിലായിരുന്നു അവർ (ബഹുദൈവാരാധകർ) വിഗ്രഹങ്ങളെ നിർമ്മിച്ചിരുന്നത്; അതു കൊണ്ട് അവക്ക് കൈകളും കാലുകളും കണ്ണുകളുമുണ്ടായിരുന്നു. എന്നാൽ അവ നിർജീവവസ്തുക്കൾ മാത്രമാണ്; ജീവനോ ചലനമോ ഒന്നും അവയ്ക്കില്ല.