A group [of you] He guided, and a group deserved [to be in] error. Indeed, they [i.e., the latter] had taken the devils as allies instead of Allah while they thought that they were guided. (Al-A'raf [7] : 30)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഒരു വിഭാഗത്തെ അവന് നേര്‍വഴിയിലാക്കി. മറ്റൊരു വിഭാഗം, അല്ലാഹുവെ വിട്ട് പിശാചുക്കളെ രക്ഷാധികാരികളാക്കിയതിനാല്‍ ദുര്‍മാര്‍ഗത്തിനാണ് അര്‍ഹരായത്. എന്നിട്ടും അവര്‍ വിചാരിക്കുന്നു; തങ്ങള്‍ നേര്‍വഴിയിലാണെന്ന്. (അല്‍അഅ്റാഫ് [7] : 30)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഒരു വിഭാഗത്തെ അവന് നേര്‍വഴിയിലാക്കിയിരിക്കുന്നു. ഒരു വിഭാഗമാകട്ടെ വഴിപിഴക്കാന്‍ അര്‍ഹരായിരിക്കുന്നു. അല്ലാഹുവിനെ വിട്ട് പിശാചുക്കളെയാണ് അവര്‍ രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്. തങ്ങള്‍ സന്മാര്ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യുന്നു.
2 Mokhtasar Malayalam
അല്ലാഹു ജനങ്ങളെ രണ്ട് വിഭാഗമാക്കി തിരിച്ചിരിക്കുന്നു. നിങ്ങളിൽ ഒരു വിഭാഗത്തെ അവൻ സന്മാർഗത്തിലേക്ക് നയിക്കുകയും, അവർക്ക് സന്മാർഗത്തിൻ്റെ വഴികൾ എളുപ്പമാക്കി നൽകുകയും, അതിൽ നിന്ന് തടസ്സമുണ്ടാക്കുന്ന കാര്യങ്ങൾ അവരിൽ നിന്ന് അകറ്റുകയും ചെയ്തിരിക്കുന്നു. മറ്റൊരു വിഭാഗത്തിൻ്റെ മേലാകട്ടെ; സത്യപാതയിൽ നിന്ന് വഴിതെറ്റുക എന്നത് അവർക്ക് അനിവാര്യമായിരിക്കുന്നു. കാരണം, അല്ലാഹുവിന് പുറമെ പിശാചുക്കളെയാണ് അവർ രക്ഷാധികാരികളായി സ്വീകരിച്ചിരിക്കുന്നത്. വിവരമില്ലാതെ, പിശാചുക്കൾക്ക് അവർ കീഴൊതുങ്ങിയിരിക്കുന്നു. തങ്ങൾ സ്വിറാത്വുൽ മുസ്തഖീമിൽ (അല്ലാഹുവിൻ്റെ സത്യമാർഗം) എത്തിപ്പെട്ടവരാണെന്ന് അവർ ധരിക്കുകയും ചെയ്യുന്നു.