And the companions of the Fire will call to the companions of Paradise, "Pour upon us some water or from whatever Allah has provided you." They will say, "Indeed, Allah has forbidden them both to the disbelievers (Al-A'raf [7] : 50)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നരകത്തിലെത്തിയവര്‍ സ്വര്‍ഗത്തിലെത്തിയവരോട് വിളിച്ചുകേഴും: ''ഞങ്ങള്‍ക്ക് ഇത്തിരി വെള്ളം ഒഴിച്ചുതരേണമേ, അല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു തന്ന അന്നത്തില്‍നിന്ന് അല്പം തരേണമേ.'' അവര്‍ പറയും: ''സത്യനിഷേധികള്‍ക്ക് അല്ലാഹു ഇവ രണ്ടും പൂര്‍ണമായും വിലക്കിയിരിക്കുന്നു.'' (അല്‍അഅ്റാഫ് [7] : 50)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നരകാവകാശികള്‍ സ്വര്‍ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങള്‍ക്ക് അല്പം വെള്ളമോ, അല്ലാഹു നിങ്ങള്‍ക്ക് നല്കിയ ഉപജീവനത്തില്‍ നിന്ന് അല്പമോ നിങ്ങള്‍ ചൊരിഞ്ഞുതരണേ! അവര്‍ പറയും: സത്യനിഷേധികള്‍ക്കു അല്ലാഹു അത് രണ്ടും തീര്‍ത്തും വിലക്കിയിരിക്കുകയാണ്.
2 Mokhtasar Malayalam
നരകവാസികൾ സ്വർഗവാസികളോട് യാചിച്ചു കൊണ്ട് പറയും: സ്വർഗവാസികളേ! ഞങ്ങളുടെ മേൽ നിങ്ങൾ ധാരാളമായി വെള്ളം ചൊരിഞ്ഞു തരൂ! അതല്ലെങ്കിൽ അല്ലാഹു നിങ്ങൾക്ക് ഉപജീവനമായി നൽകിയ ഭക്ഷ്യവിഭവങ്ങളിൽ നിന്ന് എന്തെങ്കിലും. സ്വർഗവാസികൾ പറയും: തീർച്ചയായും അല്ലാഹു അവനെ നിഷേധിച്ചവർക്ക് അവയെല്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹു നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയതൊന്നും ഞങ്ങൾ നിങ്ങൾക്ക് സഹായമായി നൽകുന്നതല്ല.