Then do you wonder that there has come to you a reminder from your Lord through a man from among you, that he may warn you and that you may fear Allah so you might receive mercy?" (Al-A'raf [7] : 63)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാനും നിങ്ങള്‍ ഭക്തിയുള്ളവരാകാനും നിങ്ങള്‍ക്ക് കാരുണ്യം കിട്ടാനുമായി നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉദ്ബോധനം നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരാളിലൂടെ വന്നെത്തിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയോ?'' (അല്‍അഅ്റാഫ് [7] : 63)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയും, നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിന് വേണ്ടിയും, നിങ്ങള്‍ക്ക് കാരുണ്യം നല്‍കപ്പെടുന്നതിന് വേണ്ടിയും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങള്‍ക്ക് വന്നുകിട്ടിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ?
2 Mokhtasar Malayalam
നിങ്ങൾക്ക് പരിചയമുള്ള ഒരു വ്യക്തിയുടെ നാവിലൂടെ നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള ഉപദേശവും സന്ദേശവും നിങ്ങൾക്ക് വന്നുചേർന്നു എന്നതാണോ നിങ്ങളിൽ അത്ഭുതവും ആശ്ചര്യവും ഉയർത്തിയിരിക്കുന്നത്?! അദ്ദേഹമാകട്ടെ നിങ്ങൾക്കിടയിൽ വളർന്നു വന്ന, ഒരിക്കലെങ്കിലും കളവ് പറയുകയോ വഴികേട് പ്രവർത്തിക്കുകയോ ചെയ്യാത്ത,മറ്റേതെങ്കിലും വർഗത്തിൽ പെട്ടതല്ലാത്ത വ്യക്തിയുമാകുന്നു. നിങ്ങൾ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്താൽ അല്ലാഹുവിൻ്റെ ശിക്ഷ നിങ്ങൾക്ക് ബാധിക്കുമെന്ന് താക്കീത് നൽകുന്നതിനത്രെ അദ്ദേഹം നിങ്ങളിലേക്ക് വന്നിരിക്കുന്നത്. അങ്ങനെ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുന്നതിനുമത്രെ അത്. ആ നബിയിൽ നിങ്ങൾ വിശ്വസിച്ചാൽ നിങ്ങൾക്ക് മേൽ (അല്ലാഹുവിൻ്റെ) കാരുണ്യം ചൊരിയപ്പെടുന്നതിനത്രെ ഇതെല്ലാം.