Then do you wonder that there has come to you a reminder from your Lord through a man from among you, that he may warn you? And remember when He made you successors after the people of Noah and increased you in stature extensively. So remember the favors of Allah that you might succeed." (Al-A'raf [7] : 69)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''നിങ്ങള്‍ക്കു മുന്നറിയിപ്പു നല്കാന് നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉദ്ബോധനം നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരാളിലൂടെ വന്നെത്തിയതില്‍ നിങ്ങള്‍ അദ്ഭുതപ്പെടുകയോ? നൂഹിന്റെ ജനതക്കുശേഷം അവന് നിങ്ങളെ പ്രതിനിധികളാക്കിയതോര്‍ക്കുക. നിങ്ങള്‍ക്ക് പ്രകൃത്യാ തന്നെ കായികശേഷി പോഷിപ്പിച്ചുതന്നതും. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അനുസ്മരിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.'' (അല്‍അഅ്റാഫ് [7] : 69)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ക്കു മുന്നറിയിപ്പു നല്കാന് വേണ്ടി നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങള്‍ക്കു വന്നുകിട്ടിയതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? നൂഹിന്റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന് പിന്ഗാമികളാക്കുകയും, സൃഷ്ടിയില്‍ അവന് നിങ്ങള്‍ക്കു (ശാരീരിക) വികാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ത്ത് നോക്കുക.[1] അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍മ്മിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.
[1] അവര്‍ ശരീരപുഷ്ടി കൊണ്ടും ആകാരദൈര്‍ഘ്യം കൊണ്ടും അനുഗൃഹീതരായിരുന്നു എന്നര്‍ഥം.
2 Mokhtasar Malayalam
-മലക്കുകളിൽ നിന്നോ ജിന്നുകളിൽ നിന്നോ അല്ലാതെ- നിങ്ങളുടെ കൂട്ടത്തിൽ നിന്നു തന്നെയുള്ള ഒരു വ്യക്തിയുടെ നാവിലൂടെ നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള ഉൽബോധനം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു എന്നതാണോ നിങ്ങളുടെ അത്ഭുതവും ആശ്ചര്യവും വർദ്ധിപ്പിച്ചിരിക്കുന്നത്?! ഭൂമിയിൽ നിങ്ങൾക്ക് ആധിപത്യം നൽകുകയും, നിഷേധികളായതിനാൽ അല്ലാഹു നശിപ്പിച്ചു കളഞ്ഞ നൂഹിൻ്റെ ജനതക്ക് ശേഷം നിങ്ങളെ പിൻഗാമികളാക്കുകയും ചെയ്തതിന് അല്ലാഹുവിനെ നിങ്ങൾ സ്തുതിക്കുകയും, അവനോട് നിങ്ങൾ നന്ദി കാണിക്കുകയും ചെയ്യുക. നിങ്ങൾക്ക് പ്രത്യേകമായി ആകാരസൗഷ്ടവവും ശക്തിയും കരുത്തും നൽകിയതിനും അല്ലാഹുവിനോട് നിങ്ങൾ നന്ദിയുള്ളവരാവുക. നിങ്ങളുടെ മേൽ അല്ലാഹു ചൊരിഞ്ഞ വിശാലമായ അനുഗ്രഹങ്ങൾ നിങ്ങൾ ഓർക്കുക; നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കുകയും, നിങ്ങൾ ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു കൊണ്ട് വിജയികളാകാൻ നിങ്ങൾക്ക് സാധിക്കും.