And remember when He made you successors after the Aad and settled you in the land, [and] you take for yourselves palaces from its plains and carve from the mountains, homes. Then remember the favors of Allah and do not commit abuse on the earth, spreading corruption." (Al-A'raf [7] : 74)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''ആദ് സമുദായത്തിനു ശേഷം അവന് നിങ്ങളെ തന്റെ പ്രതിനിധികളാക്കിയതും ഭൂമിയില്‍ താമസ സൗകര്യമൊരുക്കിത്തന്നതും ഓര്‍ക്കുക. നിങ്ങള്‍ അതിലെ സമതലങ്ങളില്‍ കൊട്ടാരങ്ങള്‍ ഉണ്ടാക്കുന്നു. മല തുരന്നു വീടുണ്ടാക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. കുഴപ്പക്കാരായി ഭൂമിയില്‍ നാശമുണ്ടാക്കരുത്.'' (അല്‍അഅ്റാഫ് [7] : 74)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആദ് സമുദായത്തിനു ശേഷം അവന് നിങ്ങളെ പിന്ഗാമികളാക്കുകയും, നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൗധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത് നിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ത്ത് നോക്കുക. നിങ്ങള്‍ നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്.'
2 Mokhtasar Malayalam
നിങ്ങൾക്ക് മേൽ അല്ലാഹു ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിങ്ങൾ സ്മരിക്കുക. ആദ് സമൂഹത്തിന് ശേഷമുള്ള പിൻഗാമികളാക്കി അവൻ നിങ്ങളെ നിശ്ചയിച്ചു. ഭൂമിയിൽ സുഖിച്ചു കഴിയാനും, നിങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്താനും കഴിയുന്ന രൂപത്തിൽ അല്ലാഹു നിങ്ങൾക്ക് സൗകര്യം ചെയ്തു തന്നിരിക്കുന്നു. (അല്ലാഹുവിനെ) നിഷേധിക്കുകയും, (അല്ലാഹുവിൻ്റെ ദൂതനെ) കളവാക്കുകയും ചെയ്യുന്നതിൽ അവർ തുടർന്നു പോയപ്പോൾ അല്ലാഹു അവരെ നശിപ്പിച്ചതിന് ശേഷമാകുന്നു ഇതെല്ലാം നടന്നത്. ഭൂമിയുടെ താഴ്ഭാഗങ്ങളിൽ നിങ്ങൾ കൊട്ടാരങ്ങൾ പടുത്തുയർത്തുന്നു. വീടുകൾ നിർമ്മിക്കാൻ പർവ്വതങ്ങൾ നിങ്ങൾ പിളർത്തുകയും ചെയ്യുന്നു. അതിനാൽ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിങ്ങൾ സ്മരിക്കുകയും, അവക്ക് അല്ലാഹുവിന് നന്ദി കാണിക്കുകയും ചെയ്യുക. ഭൂമിയിൽ കുഴപ്പമുണ്ടാക്കാനുള്ള പരിശ്രമങ്ങൾ നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക. അല്ലാഹുവിനെ നിഷേധിക്കുന്നതും തിന്മകൾ പ്രവർത്തിക്കുന്നതും അവസാനിപ്പിച്ചുകൊണ്ടാണ് കുഴപ്പമുണ്ടാക്കുന്നത് നിർത്തേണ്ടത്.