And indeed, every time I invited them that You may forgive them, they put their fingers in their ears, covered themselves with their garments, persisted, and were arrogant with [great] arrogance. (Nuh [71] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''നീ അവര്‍ക്ക് മാപ്പേകാനായി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ കാതില്‍ വിരല്‍ തിരുകുകയും വസ്ത്രം കൊണ്ട് മൂടുകയുമായിരുന്നു. അവര്‍ തങ്ങളുടെ ദുശ്ശാഠ്യത്തിലുറച്ചുനിന്നു. അങ്ങേയറ്റം അഹങ്കരിക്കുകയും ചെയ്തു. (നൂഹ് [71] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും, നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്.
2 Mokhtasar Malayalam
നിനക്ക് മാത്രം ആരാധനകൾ സമർപ്പിക്കണമെന്നും, നിന്നെയും നീ അയച്ച ദൂതനെയും അനുസരിക്കണമെന്നും, അങ്ങനെ അവരുടെ തിന്മകൾ പൊറുത്തു നൽകപ്പെടുമെന്നും ഞാൻ അവരോട് പറഞ്ഞപ്പോഴെല്ലാം എൻ്റെ പ്രബോധനം കേൾക്കാതിരിക്കാൻ അവർ വിരലുകൾ തങ്ങളുടെ ചെവിയിൽ തിരുകി. എന്നെ കാണാതിരിക്കുന്നതിനായി അവർ വസ്ത്രങ്ങൾ കൊണ്ട് മുഖങ്ങൾ മൂടി. അവരുടെ ബഹുദൈവാരാധനയിൽ തന്നെ അവർ ഉറച്ചു നിൽക്കുകയും, ഞാൻ അവരെ ക്ഷണിച്ചത് സ്വീകരിക്കാനും അതിന് കീഴൊതുങ്ങാനും അവർ വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തു.