Skip to main content

يَوْمَ يَقُوْمُ الرُّوْحُ وَالْمَلٰۤىِٕكَةُ صَفًّاۙ لَّا يَتَكَلَّمُوْنَ اِلَّا مَنْ اَذِنَ لَهُ الرَّحْمٰنُ وَقَالَ صَوَابًا  ( النبإ: ٣٨ )

yawma yaqūmu
يَوْمَ يَقُومُ
(The) Day will stand
നില്‍ക്കുന്ന ദിവസം
l-rūḥu
ٱلرُّوحُ
the Spirit
റൂഹു (ആത്മാവ്)
wal-malāikatu
وَٱلْمَلَٰٓئِكَةُ
and the Angels
മലക്കുകളും
ṣaffan
صَفًّاۖ
(in) rows
അണിയായി
lā yatakallamūna
لَّا يَتَكَلَّمُونَ
not they will speak
അവര്‍ സംസാരിക്കയില്ല
illā man
إِلَّا مَنْ
except (one) who -
യാതൊരുവനല്ലാതെ
adhina lahu
أَذِنَ لَهُ
permits [for] him
അവനു അനുവാദം നൽകിയിരിക്കുന്നു
l-raḥmānu
ٱلرَّحْمَٰنُ
the Most Gracious
പരമകാരുണികന്‍
waqāla
وَقَالَ
and he (will) say
താന്‍ പറയുകയും ചെയ്തിരിക്കുന്നു
ṣawāban
صَوَابًا
(what is) correct
ശരിയായത്, നേരായുള്ളത്, ചൊവ്വായത്

Yauma yaqoo mur roohu wal malaa-ikatu saf-fal laa yata kalla moona illa man azina lahur rahmaanu wa qaala sawaaba (an-Nabaʾ 78:38)

English Sahih:

The Day that the Spirit [i.e., Gabriel] and the angels will stand in rows, they will not speak except for one whom the Most Merciful permits, and he will say what is correct. (An-Naba [78] : 38)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ജിബ്‌രീലും മറ്റു മലക്കുകളും അണിനിരക്കും ദിനമാണ് അതുണ്ടാവുക. അന്നാര്‍ക്കും സംസാരിക്കാനാവില്ല; കരുണാനിധിയായ നാഥന്‍ അനുവാദം നല്‍കിയവന്നും സത്യം പറഞ്ഞവന്നുമൊഴികെ. (അന്നബഅ് [78] : 38)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

റൂഹും[1] മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല.

[1] വിശുദ്ധ ഖുര്‍ആനില്‍ ആത്മാവ് എന്ന അര്‍ഥത്തില്‍ 'റൂഹ്' എന്ന പദം ധാരാളമായി പ്രയോഗിച്ചിട്ടുണ്ട്. ജിബ്‌രീല്‍ എന്ന മലക്കിനെ കുറിക്കാനും 'റൂഹ്' എന്ന പദം ചില സ്ഥലങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. ഇവിടെ ഏത് അര്‍ഥത്തിലാണ് പ്രയോഗിക്കപ്പെട്ടത് എന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല.