[Remember] when He overwhelmed you with drowsiness [giving] security from Him and sent down upon you from the sky, rain by which to purify you and remove from you the evil [suggestions] of Satan and to make steadfast your hearts and plant firmly thereby your feet. (Al-Anfal [8] : 11)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു തന്നില്‍നിന്നുള്ള നിര്‍ഭയത്വം നല്കി മയക്കമേകുകയും മാനത്തുനിന്ന് മഴ വര്‍ഷിപ്പിച്ചു തരികയും ചെയ്ത സന്ദര്‍ഭം. നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങളില്‍നിന്ന് പൈശാചികമായ മ്ലേഛത നീക്കിക്കളയാനുമായിരുന്നു അത്. ഒപ്പം നിങ്ങളുടെ മനസ്സുകളെ ഭദ്രമാക്കാനും കാലുകള്‍ ഉറപ്പിച്ചുനിര്‍ത്താനും. (അല്‍അന്‍ഫാല്‍ [8] : 11)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു തന്റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന് പിശാചിന്റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന് നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക.)
2 Mokhtasar Malayalam
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! അല്ലാഹു നിങ്ങൾക്ക് മേൽ ആ മയക്കം ഇട്ടുതന്ന സന്ദർഭം സ്മരിക്കുക. ശത്രുവിനെ കുറിച്ച് നിങ്ങൾക്ക് ഉണ്ടായ ഭയത്തിൽ നിന്ന് നിർഭയത്വം നൽകുന്നതായിരുന്നു ആ മയക്കം. ആകാശത്ത് നിന്ന് നിങ്ങൾക്ക് മേൽ അവൻ മഴ വർഷിക്കുകയും ചെയ്തു. എല്ലാ അശുദ്ധികളിൽ നിന്നും നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, പിശാചിൻ്റെ ദുർബോധനങ്ങൾ നിങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനും, നിങ്ങളുടെ ഹൃദയങ്ങൾ ഉറപ്പിച്ചു നിർത്തുന്നതിനും അതിലൂടെ യുദ്ധത്തിൽ (ശത്രുവിനെ) കണ്ടുമുട്ടുമ്പോൾ നിങ്ങളുടെ ശരീരങ്ങൾ ഉറച്ചു നിൽക്കുന്നതിനുമായിരുന്നു ആ മഴ വർഷിച്ചത്. അതോടൊപ്പം മണൽ നിറഞ്ഞ (ബദ്റിലെ) ഭൂമിയിൽ കാലുകൾ തെന്നിപ്പോകാതെ ഉറപ്പിച്ചു നിർത്താനും (ആ മഴ കാരണമായി).